Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി; അടിമുടി മാറ്റവുമായി ടീം ഇന്ത്യ; ദേവദത്ത് പടിക്കൽ ഉൾപ്പടെ നാല് പേർക്ക് അരങ്ങേറ്റം; ആകെ അഞ്ച് ബാറ്റസ്മാൻ മാത്രം; ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി; അടിമുടി മാറ്റവുമായി ടീം ഇന്ത്യ;  ദേവദത്ത് പടിക്കൽ ഉൾപ്പടെ നാല് പേർക്ക് അരങ്ങേറ്റം; ആകെ അഞ്ച് ബാറ്റസ്മാൻ മാത്രം;  ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം

സ്പോർട്സ് ഡെസ്ക്

കൊളംബോ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. കോവിഡ് ബാധിതനായ ക്രുനാൽ പാണ്ഡ്യയ്ക്ക് പുറമെ അദ്ദേഹവുമായി അടുത്തിടപഴകിയ എട്ട് താരങ്ങളെക്കൂടി നഷ്ടമായതോടെ അഞ്ച് ബാറ്റ്‌സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നായകസ്ഥാനത്ത് ശിഖർ ധവാൻ തന്നെയാണ്. നാലു കളിക്കാരാണ് ഇന്ന് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

ദേവ്ദത്ത് പടിക്കലും നിതീഷ് റാണയും റിതുരാജ് ഗെയ്ക്വാദും ചേതൻ സക്കറിയയും ഇന്ന് ടി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ധവാനൊപ്പം റിതുരാജ് ഗെയ്ക്വാദ് ഓപ്പണറായി എത്തും. വൺഡൗണിൽ ദേവ്ദത്ത് പടിക്കലും നാലാമനായി സഞ്ജു സാംസണും ഇറങ്ങും. നിതീഷ് റാണ അഞ്ചാമതായി എത്തുമ്പോൾ ഭുവനേശ്വർ കുമാറാണ് ആറാം നമ്പറിൽ.കുൽദീപ് യാദവ്, രാഹുൽ ചാഹർ, നവദീപ് സെയ്‌നി, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി എന്നിവരും ഇന്ത്യൻ ടീമിലുണ്ട്.

ഒടുവിൽ വിവരം കിട്ടുമ്പോൾ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 45 റൺസെടുത്തിട്ടുണ്ട്.20 റൺസുമായി ഗെയ്ക്‌വാദും 23 റൺസുമായി ധവാനുമാണ് ക്രീസിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP