Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും; ഓണ ചന്തകൾ അടുത്ത മാസം പത്താം തീയതി മുതൽ

റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും; ഓണ ചന്തകൾ അടുത്ത മാസം പത്താം തീയതി മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത പത്താം തീയതി മുതൽ ഓണച്ചന്തകൾ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും.

നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അഞ്ച് ദിവസം ഓണച്ചന്ത നടത്തും, ഇത് 16ന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും.

റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ഓഗസ്റ്റ് 2, 3 തീയതിയിലും പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ഓഗസ്റ്റ് 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ഓഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ഓഗസ്റ്റ് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP