Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്ലസ് വൺ പ്രവേശനം അടുത്തയാഴ്ച; വടക്കൻ ജില്ലകളിൽ ശതമാനം സീറ്റ് കൂട്ടും

പ്ലസ് വൺ പ്രവേശനം അടുത്തയാഴ്ച; വടക്കൻ ജില്ലകളിൽ ശതമാനം സീറ്റ് കൂട്ടും

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ഓഗസ്റ്റ് ആദ്യയാഴ്ച മുതൽ ആരംഭിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ അറിയിച്ചു. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും. പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 20 ശതമാനം സീറ്റും തൃശൂർ മുതൽ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക.


ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ റെക്കോർഡ് വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്, 87.94%. സംസ്ഥാനത്ത് 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസ് 90.52%, ഹ്യുമാനിറ്റീസ് 80.04%, കൊമേഴ്‌സ് 89.13%, ആർട് 89.33% എന്നിങ്ങനെയാണ് വിജയം. സേ പരീക്ഷ, പുനഃപരിശോധന എന്നിവയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP