Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴി ചങ്ങാത്തം; പള്ളിക്കലിൽ 15 കാരി കെണിയിൽ; നവമാധ്യമങ്ങളിലൂടെ കുട്ടികളെ വശത്താക്കി ചൂഷണം ചെയ്യുന്ന സംഘം പൊലീസ് പിടിയിൽ

ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴി ചങ്ങാത്തം; പള്ളിക്കലിൽ 15 കാരി കെണിയിൽ;  നവമാധ്യമങ്ങളിലൂടെ കുട്ടികളെ വശത്താക്കി ചൂഷണം ചെയ്യുന്ന സംഘം പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പള്ളിക്കൽ : നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ പള്ളിക്കൽ പൊലീസ് അറസ്റ്റ്‌ചെയ്തു. പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചത്. ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കുന്നത്.

പഠനാവശ്യങ്ങൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ അവയുടെ ഉപയോഗത്തിൽ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങൾ വ്യാപകമാണ്. ഓൺലൈൻ ഗ്രൂപ്പുകളിൽനിന്നും സാമൂഹികമാധ്യമങ്ങളിൽനിന്നും നമ്പരുകൾ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കൽ തറവാട് എന്നീ പേരുകളിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ അശ്ലീല ചർച്ചകളുമാണ് ദൃശ്യങ്ങളുമാണെന്ന കണ്ടെത്തലിന്റെ പുറത്ത് ഇത്തരം ഗ്രൂപ്പുകൾ സൈബർ വിംഗിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്ത സംഘത്തിൽനിന്ന് പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അവയുടെ അഡ്‌മിന്മാരുൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഗ്രൂപ്പുകളിലേക്ക് പെൺകുട്ടികളുടെ നമ്പരുകൾ ചേർത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകൾ വിവിധ ഗ്രൂപ്പുകൾക്കും സംഘം കൈമാറും. ഈ നമ്പരുകൾ വഴി പെൺകുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങൾ ഇരയാക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ.

ഗ്രൂപ്പുകളിൽ അംഗങ്ങളായവരിൽ ഭൂരിഭാഗവും ലഹരിയുപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും അക്രമവാസന പുലർത്തുന്നതുമായ നിലയിലാണ് ഇവരുടെ പെരുമാറ്റവും, സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും. വ്യത്യസ്ത ജില്ലകളിൽ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളിൽ പലരും. രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിന് കോഡ് ഭാഷകൾ ഇവർ ഉപയോഗിക്കുന്നുണ്ട്.അതിനാൽ രക്ഷിതാക്കൾ തീർച്ചയായും ജാഗ്രത പാലിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP