Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ച് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് മതം മാറ്റി വിവാഹം നടത്തി; ബ്രിട്ടനിലെ ബ്രാഡ്ബോർഡിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

അഞ്ച് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് മതം മാറ്റി വിവാഹം നടത്തി; ബ്രിട്ടനിലെ ബ്രാഡ്ബോർഡിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ബ്രാഡ്ബോർഡ്: ബലാത്സംഗവും നിർബന്ധിത മത പരിവർത്തനവുമെല്ലാം മൂന്നാം ലോക രാഷ്ട്രങ്ങളിലെ കഥകൾ മാത്രമാണെന്ന് ധരിച്ചവർക്ക് തെറ്റി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ന്യുനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് മതം മാറ്റിയശേഷം വിവാഹം കഴിക്കുന്ന ഇസ്ലാമിക ഭീകരരുടെ കഥകൾ ഏറെ കേട്ടുകഴിഞ്ഞതാണ്. എന്നാൽ, ബ്രിട്ടനെ പോലെ ഒരു വികസിത രാജ്യത്ത് അത്തരത്തിൽ ഒരു സംഭവം നടക്കുക എന്നു പറഞ്ഞാൽ അത് ശരിക്കും ഞെട്ടിക്കുന്ന ഒന്നു തന്നെയാണ്.

കുട്ടികളേയും നിസ്സഹായരേയും സഹായിക്കാൻ ബാദ്ധ്യതയുള്ള സോഷ്യൽ വർക്കർമാരാണ് ഇതിന് കുടപിടിച്ചതെന്നാണ് ഏറെ അദ്ഭുതപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്ര അന്വേഷണ സംഘത്തിനു മുന്നിൽ ഇരകളിലൊരാൾ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞു. പൊലീസും കൗൺസിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇത്തരത്തിൽ ഇരകളാക്കപ്പെട്ടവരോട് മാപ്പ് ചോദിക്കുകയും ചെയ്തു.

ബ്രാഡ്ഫോർഡിൽ ഒരു കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ഒമ്പത് പേരെ 2019-ൽ വിചാരണ ചെയ്ത് ശിക്ഷിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സമാനമായ കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ സ്വതന്ത്ര ഏജൻസിയെ നിയോഗിച്ചത്. ഈ ഏജൻസിയുടെ റിപ്പോർട്ടിലാണ് ഇസ്ലാമിക ഭീകരരുടെ ക്രൂരത അനുഭവിക്കേണ്ടിവന്ന അഞ്ചു പെൺകുട്ടികളുടെ കഥ പറയുന്നത്. അന്ന എന്ന് പേര് നൽകിയ ഒരു ഇരയാണ് അതിലൊന്ന്. കൗമാരപ്രായത്തിൽ റെസിഡെൻഷ്യൽ കെയറിലായിരുന്ന ഇവളെ 70 ൽ അധികം തവണ കാണാതെ പോയിരുന്നു.

നിരവധി തവണയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് ഇവർ അന്വേഷണ ഏജൻസിക്ക് മുന്നിൽ വെളിപ്പെടുത്തി. 15 വയസ്സുള്ളപ്പോൾ ഇവളെ മതം മാറ്റുകയും ശരിയാ നിയമപ്രകാരം ഇവളെ പീഡിപ്പിച്ചിരുന്ന ഏഷ്യൻ വംശജൻ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹ ചടങ്ങിൽ അന്നയുടെ ചുമതല ഉണ്ടായിരുന്ന ചിൽഡ്രൻസ് സോഷ്യൽ കെയർ വർക്കറും പങ്കെടുത്തു എന്നതാണ് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ഗർഭിണിയായ അന്നയെ 'ഭർത്താവി' ന്റെ വീട്ടിൽ ഫോസ്റ്റർ ചൈൽഡ് എന്ന വ്യാജേന നിർത്തുവാനുള്ള സഹായങ്ങളും ഇവർ ചെയ്തുകൊടുത്തു.

അവിടെ തികച്ചും ഒരു അടിമയുടെ ജീവിതമായിരുന്നു അന്നയുടേത്. പക്ഷെ അവരെ ആശ്രയിക്കുകയല്ലാതെ അപ്പോൾ അന്നയ്ക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ലായിരുന്നു. ഈ സമയത്തും ഏകദേശം ഒരു ഡസനോളം ആളുകൾ ഇവരെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ പലരും ഇവരുടെ ഭർത്താവ് എന്നു പറയുന്ന വ്യക്തിയുടെ സുഹൃത്തുക്കളും പരിചയക്കാരുമാണ്.

കഴിഞ്ഞ കുറേ കാലങ്ങളായി അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും നടപടികൾ ഒന്നും ഉണ്ടാകുന്നില്ല എന്നാണ് അന്ന പറയുന്നത്. റെസിഡെൻഷ്യൽ കെയറിൽ നിന്നും താൻ ഇടയ്ക്കിടെ ഒളിച്ചോടുന്നതിനാൽ ഫോസ്റ്റർ കെയറിൽ ആക്കി സ്വന്തം തടിരക്ഷിക്കാനാണ് കെയറർമാർ ശ്രമിച്ചതെന്നും അവർ പറഞ്ഞു. അതായിരുന്നു തന്റെ വിധി മാറ്റിമറിച്ചത്. ളൊക്ക്ക്കാൾ അഥോറിറ്റിയുടെ കെയർ ഹോമിൽ ഉണ്ടായിരുന്ന സമയത്തും തന്നെ ദുരുപയോഗം ചെയ്തതായി അവർ പറയുന്നു. ഇസ്ലാമിക നിയമപ്രകാരം നടത്തിയ തന്റെ നിക്കാഹിനും ഈ അഥോറിറ്റിയിലെ ചിലർ സാക്ഷികളായിരുന്നു എന്നും അവർ പറഞ്ഞു.

ഫിയോണ എന്ന മറ്റൊരു യുവതിക്കുമ്പറയുവാനുള്ളത് സമാനമായ കാര്യമാണ്. അവരെ സുരക്ഷിതമായി നോക്കാൻ ബാദ്ധ്യസ്ഥരായവർ തന്നെയാണ് അവരെ പീഡിപ്പിക്കാൻ കൂട്ടുനിന്നത്. ചൈൽഡ് കെയർ ഹോമുകളിൽ അന്ന് തന്റെ കൂടെ താമസിച്ചിരുന്ന മിക്ക പെൺകുട്ടികളുംലൈംഗിക ചൂഷണത്തിനു വിധേയരായിരുന്നതായി ഗോഡാർഡ് എന്ന മറ്റൊരു യുവതി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP