Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി; കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി; ഹൈക്കോടതി വിധി ശരിവെച്ചു; ക്രിമിനൽ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് അടിവരയിട്ടു വ്യക്തമാക്കി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; മന്ത്രി ശിവൻകുട്ടി അടക്കം എല്ലാം പ്രതികളും വിചാരണ നേരിടണം

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി; കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി; ഹൈക്കോടതി വിധി ശരിവെച്ചു; ക്രിമിനൽ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് അടിവരയിട്ടു വ്യക്തമാക്കി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; മന്ത്രി ശിവൻകുട്ടി അടക്കം എല്ലാം പ്രതികളും വിചാരണ നേരിടണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് വൻ തിരിച്ചടി. കേസ് പിൻവലിക്കാൻ സാധിക്കല്ലെന്ന് സുപ്രീംകോടതി വ്യക്തമക്കി. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുിച്ചത്. ക്രിമിനൽ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് വിധി പ്രസ്താവത്തിൽ അടിവരയിട്ടു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടിവരയിട്ടു വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതേസമയം സർക്കാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ മുഴുവന് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള നടപടി തെറ്റാണെന്നും കോടതി വ്യക്തമാക്കി.

നിയമസഭാ പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിൽ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എംഎ‍ൽഎമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിപക്ഷ പ്രയോജനപ്പെടുത്താനാവില്ല.

പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് എം.ആർ. ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം. സംസ്ഥാനസർക്കാരിനുപുറമേ കേസിൽ പ്രതികളായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

2015 മാർച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാർ കോഴ വിവാദത്തിൽ ഉൾപ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന എൽ.ഡി.എഫ്. എംഎ‍ൽഎമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. കയ്യാങ്കളി നടത്തിയ എംഎ‍ൽഎ.മാർക്കെതിരേ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.

നേരത്തെ നിയമസഭയ്ക്ക് ഉള്ളിൽ നടക്കുന്ന കാര്യങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലിൽ കേരളം വ്യക്തമാക്കിയിരുന്നു. വിചാരണാ വേളയിൽ ശക്തമായ വിമർശനമാണ് കോടതി സർക്കാരിനെതിരെ നടത്തിയത്. എംഎൽഎമാർക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങൾ ചൂണ്ടികാട്ടി കേസ് നിലനിൽക്കില്ല എന്നായിരുന്നു കോടതിയിൽ സർക്കാർ വാദിച്ചത്. എന്നാൽ എംഎൽഎമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കൾ അടിച്ച് തകർക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.

കയ്യാങ്കളി നടത്തിയ എംഎ‍ൽഎ.മാർക്കെതിരേ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്. കേസിൽ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തിരിച്ചടി ഇരന്നു വാങ്ങുകയായിരുന്നു എന്നു വേണം കരുതണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP