Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്രയേലി താരത്തോട് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ; വിയോജിച്ച് രാജ്യത്തേക്ക് മടങ്ങാതെ ജൂഡോ താരം; മംഗോളിയയ്ക്ക് വേണ്ടി മെഡൽ നേടി ഇസ്രയേലിനു നന്ദി പറഞ്ഞ് ഇറാനിയൻ അത്ലറ്റ്

ഇസ്രയേലി താരത്തോട് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ; വിയോജിച്ച് രാജ്യത്തേക്ക് മടങ്ങാതെ ജൂഡോ താരം; മംഗോളിയയ്ക്ക് വേണ്ടി മെഡൽ നേടി ഇസ്രയേലിനു നന്ദി പറഞ്ഞ് ഇറാനിയൻ അത്ലറ്റ്

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: മതവും രാഷ്ട്രീയവും തലയ്ക്ക് പിടിച്ചാൽ ആരും അന്ധരാകും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇറാൻ ഭരണകൂടം. ശാന്തിയും സമാധാനവും സ്നേഹവും ഉയർത്തിപ്പിടിക്കുന്ന അന്താരാഷ്ട്രവേദിയായ ഒളിംപിക്സിൽ പോലും വിഷം കുത്തിവയ്ക്കാൻ തുനിഞ്ഞിറങ്ങിയ ഇറാൻ ഭരണകൂടത്തിന് മുഖമടച്ചു കിട്ടിയ അടിയാണ് ഇറാന്റെ വിമത കായികതാരം സയ്യദ് മൊളേയ് ഒളിംപിക്സിൻ നേടിയ വെള്ളി മെഡൽ. മംഗോളിയയെ പ്രതിനിധീകരിച്ചായിരുന്നു മൊളേയ് ഒളിംപിക്സിൽ പങ്കെടുത്തത്.

യഥാർത്ഥത്തിൽ 2019-ൽ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കരുതെന്നായിരുന്നു ജൂഡോ താരമായ മൊളേയ്ക്ക് ഇറാൻ ഭരണകൂടം നൽകിയ നിർദ്ദേശം. ഇസ്രയേലിന്റെ ജൂഡോ താരമായ സാഗി മുകിയുമായി മത്സരിക്കുന്നത് ഒഴിവാക്കുവാനായിരുന്നു ഇത്തരത്തിലൊരു നടപടി ഭരണകൂടം കൈക്കൊണ്ടത്. എന്നാൽ, നൂറു ശതമാനം കായികതാരമായ മൊളേയ്ക്ക് ഇത്തരം വിലകുറഞ്ഞ നിലപാടുകളോട് യോജിക്കാൻ ആയില്ല. അദ്ദേഹം ജർമ്മനിയിലേക്ക് കുടിയേറി.

ജന്മനാട്ടിൽ തിരിച്ചെത്തിയാൽ തനിക്ക് സ്വന്തം ജീവൻ വരെ നഷ്ടമായേക്കാം എന്ന് ഭയന്ന മൊളേയ് പിന്നീട് അധികം താമസിയാതെ മംഗോളിയൻ പൗരത്വം എടുത്തു. യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ് പ്രദർശിപിച്ച ഇസ്രയേൽ, തങ്ങളുടെ ടീമിനെതിരെ മത്സരിക്കാൻ മൊളേയ് എത്തുമെന്ന് അറിഞ്ഞിട്ടുകൂടി അദ്ദേഹത്തിന് പരിശീലനം നൽകാൻ തയ്യാറായി. ഇസ്രയേലിൽ ലഭിച്ച പരിശീലനവുമായാണ് സയ്യദി മൊളേയ് മംഗോളിയയ്ക്ക് വേണ്ടി ടോക്കിയോയിൽ ഒളിംപിക്സ് ഗോദയിൽ ഇറങ്ങിയത്.

കഴിവും നിശ്ചയദാർഢ്യവും കൊണ്ട് ഫൈനൽ വരെ എത്തിയ മൊളെയ് പക്ഷെ ഫൈനലിൽ ജപ്പാന്റെ ടകനോരി നഗസ്സെയോട് പൊരുതി തോൽക്കുകയായിരുന്നു. തനിക്ക് ലഭിച്ച വെള്ളിമെഡലിന് അദ്ദേഹം ഹീബ്രൂ ഭാഷയിൽ ഇസ്രയെലിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പല മത്സരവേദികളിലും മൊളേയുടെ എതിരാളിയായിരുന്ന ഉറ്റസുഹൃത്തായ ഇസ്രയേലി ജൂഡോ താരം സാഗി മുകി മൊളേയ്യെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. നേരത്തേ റൗണ്ട് 16 -ൽ ആസ്ട്രിയൻ താരത്തോട് ഏറ്റുമുട്ടി പരാജയപ്പെട്ട മുകി മത്സരത്തിൽ നിന്നും പുറത്തായിരുന്നു.

ഈ വർഷം ആദ്യം ടെൽഅവീവിൽ നറ്റന്ന ഒരു അന്താരാഷ്ട്ര മത്സരത്തിൽ മൊളേയ് മംഗോളിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇതിനെയും ടെഹ്റാൻ നിശിതമായി എതിർത്തിരുന്നു. ടെഹ്റാനിൽ ഇന്റർനാഷണൽ ജൂഡോ ഫെഡറേഷന്റെ ഗ്രാൻഡ് സ്ലാം നേടിയമൊളേയ്യെ വിഢിയായ കായികതാരം എന്നായിരുന്നു ഇറാനിയൻ ജൂഡോ ഫെഡറേഷൻ പ്രസിഡണ്ട് വിശേഷിപ്പിച്ചത്. ഇത് ഒരു നേട്ടമല്ലെന്നും പക്ഷെ മൊളേയ്യൂടെ ജീവിതത്തിൽ ഉണ്ടായ ഒരിക്കലും മായ്ക്കാനാകാത്ത കളങ്കമാണെന്നുമാണ് ഇപ്പോഴും ഇറാന്റെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP