Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കലും ക്രൂരമർദ്ദനവും; തലയിൽ അടികൊണ്ട മുറിപ്പാടും; അബുദാബിയിൽ മലയാളികളുടെ വീട്ടിൽ ജോലിക്ക് നിന്ന യുവതി അനുഭവിച്ചത് കടുത്ത പീഡനം; ജോലി നോക്കിയത് പിറവം സ്വദേശികളുടെ വീട്ടിൽ; നാട്ടിലെത്തിയ ലിസി പിറവം ആശുപത്രിയിൽ; പരാതി നൽകി ബന്ധുക്കൾ

ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കലും ക്രൂരമർദ്ദനവും; തലയിൽ അടികൊണ്ട മുറിപ്പാടും; അബുദാബിയിൽ മലയാളികളുടെ വീട്ടിൽ ജോലിക്ക് നിന്ന യുവതി അനുഭവിച്ചത് കടുത്ത പീഡനം; ജോലി നോക്കിയത് പിറവം സ്വദേശികളുടെ വീട്ടിൽ; നാട്ടിലെത്തിയ ലിസി പിറവം ആശുപത്രിയിൽ; പരാതി നൽകി ബന്ധുക്കൾ

പ്രകാശ് ചന്ദ്രശേഖർ

പിറവം : അബുദാബിയിൽ വീട്ടുജോലിക്കായി കൊണ്ടുപോയ യുവതിയെ മലയാളികളായ വീട്ടുടമസ്ഥർ ഉപദ്രവിച്ചിരുന്നതായി പരാതി.പിറവം കക്കാട് ഇടയക്കാട്ട് ലിസി തങ്കച്ചനാണ് (55) രണ്ടു വർഷം മുമ്പ് പിറവം സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലേക്കാണ് കുട്ടിയെ നോക്കുന്നതിനും, വീട്ടുജോലിക്കായും പോയത്. ഒരു വർഷത്തേക്ക് പ്രശ്‌നം ഒന്നും ഇല്ലായിരുന്നെങ്കിലും പിന്നീട് ദേഹോദ്രപം ഏൽപ്പിച്ചു തുടങ്ങി. ഇവരുടെ കുട്ടിയെ വേണ്ട വിധത്തിൽ നോക്കുന്നില്ലെന്ന് പറഞ്ഞ് കക്കാട് കിഴക്കേത്തോട്ടത്തിൽ അനു ആണ് ഉപദ്രവിച്ചിരുന്നതെന്ന് ലിസി പറയുന്നു.

കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ലിസി അവശനിലയിലായതിനാൽ എയർപോർട്ടിൽ നിന്നും പിറവത്തെത്തി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേഹത്ത് പലയിടങ്ങളിലും ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതിന്റേയും, മർദ്ദിച്ചതിന്റേയും പാടുകളുണ്ടന്ന് ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ തലയിൽ മുറിപ്പാടുമുണ്ട്.

അർധാബോധാവസ്ഥയിലാരുന്നു ലിസി\ നെടുമ്പാശേരി എയർ പോർട്ടിലിറങ്ങിയത്. ഇതു സംബന്ധിച്ച് പൊലീസ് മൊഴി ശേഖരിച്ച് കേസെടുത്തിട്ടുണ്ട്. ലിസിയെ പിറവം ആശുപത്രിയിലെത്തി നഗരസഭ ചെയർ പേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, വെസ് ചെയർമാൻ കെ.പി. സലിം എന്നിവർ സന്ദർശിച്ചിരുന്നു. ഇതു സംബന്ധിച്ച് വനിത കമ്മീഷനും പരാതി നൽകുമെന്ന് ലിസിയുടെ കുടുംബാഗങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP