Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രമ്പ് വാക്സിൻ' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യർത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്സ്

ട്രമ്പ് വാക്സിൻ' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യർത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്സ്

പി.പി.ചെറിയാൻ

അർക്കൻസാസ്: അർക്കൻസാസ് സംസ്ഥാനത്തിലെ എല്ലാവരും 'ട്രമ്പ് വാക്സിൻ' സ്വീകരിക്കണമെന്ന് അഭ്യർത്ഥനയുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബി.

മാസങ്ങൾക്കു മുമ്പു തന്നെ ഞാൻ 'ട്രമ്പ് വാക്സിൻ' സ്വീകരിച്ചതായി ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ സാറാ അവകാശപ്പെട്ടു. ട്രംപും കുടുംബവും വാക്‌സിൻ സ്വീകരിച്ചതാണ്. അവർക്ക് ആകാമെങ്കിൽ നമുക്കും ആകാം- അവർ പറയുന്നു.

അർക്കൻസാസ് സംസ്ഥാനത്തിലെ 36 ശതമാനം മാത്രമാണ് ഇതുവരെ പൂർണ്ണമായും വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 11.34 ശതമാനമാണ് ഇപ്പോൾ ഇവിടെ പോസിറ്റീവ് റേറ്റ് എന്ന ജോൺസ് ഹോപ്കിൻസ് പഠന റിപ്പോർട്ടിൽ പറയുന്നു.

ട്രമ്പിന്റെ വാക്സിനെ ദുർവ്യാഖ്യാനം ചെയ്യുന്ന പ്രസിഡന്റ് ബൈഡൻ, കമലഹാരിസ്, ആന്റണി ഫൗച്ചി എന്നിവരെ സാറ ഹക്കബി നിശിതമായി വിമർശിച്ചു. ട്രമ്പാണ് വാക്സിൻ കണ്ടെത്താൻ മുൻകൈ എടുത്തതും അതിന് ആവശ്യമായ യുദ്ധകാലാടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ നൽകിയതെന്നും സാറാ ഹക്കബി പറഞ്ഞു.

അർക്കൻസാസ് ഗവർണ്ണർ സ്ഥാനത്തേക്ക് ട്രമ്പിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് സാറാ ഹക്കബി മത്സരരംഗത്തെത്തിയിരിക്കുന്നത്. അർക്കസാസിലെ കോവിഡ് മരണവും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതു വാക്സിനേറ്റ് ചെയ്യാത്തതിനാലാണെന്നും ഇവർ പറഞ്ഞു. പൗരന്മാരുടെ സുരക്ഷിതത്വത്തിന് വാക്സിനേഷൻ സ്വീകരിക്കണമെന്നും ഇവർ നിർദ്ദേശിച്ചു. ട്രമ്പിന്റെ വാക്സിൻ കോവിഡിനെതിരെ ഫലപ്രദമാണെന്നും ഇവർ ചൂണ്ടികാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP