Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളനോട്ട് മാഫിയ ഇലഞ്ഞിയിൽ വാടകവീട്‌ സംഘടിപ്പിച്ചത് സിനിമാ ചിത്രീകരണത്തിന് എന്ന പേരിൽ; നാട്ടുകാർ അറിയാതെ കള്ളനോട്ടടിയും; പിടിച്ചെടുത്തത് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ; 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ കടത്തിയെന്നും വിവരം; ഒളിവിൽ പോയ മുഖ്യപ്രതിയും പിടിയിൽ

കള്ളനോട്ട് മാഫിയ ഇലഞ്ഞിയിൽ വാടകവീട്‌ സംഘടിപ്പിച്ചത് സിനിമാ ചിത്രീകരണത്തിന് എന്ന പേരിൽ; നാട്ടുകാർ അറിയാതെ കള്ളനോട്ടടിയും; പിടിച്ചെടുത്തത് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ; 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ കടത്തിയെന്നും വിവരം; ഒളിവിൽ പോയ മുഖ്യപ്രതിയും പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

പിറവം: പിറവത്ത് ഇലഞ്ഞിയിൽ നിന്നും പിടികൂടിയ കള്ളനോട്ട് സംഘത്തിന് അന്തർസംസ്ഥാന ബന്ധമെന്ന് സംശയം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണ് അന്വേഷണ സംഘം. വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിർമ്മിച്ചിരുന്നവരാണ് പിടിയിലായത്. ഇവരിൽനിന്ന് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രങ്ങളും കടലാസുകളും പൊലീസ് പിടിച്ചെടുത്തു.

ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇലഞ്ഞിയിലെ വീട്ടിൽ ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. പൊലീസും റെയ്ഡിനെത്തി. തുടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനിൽ, കോട്ടയം സ്വദേശി പയസ്, തൃശ്ശൂർ സ്വദേശി ജിബി, കിളിമാനൂർ സ്വദേശി ഫൈസൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

വീട്ടിൽ പ്രിന്ററുകളും മറ്റും സജ്ജീകരിച്ചിരുന്ന സംഘം വൻതോതിൽ കള്ളനോട്ട് അച്ചടിച്ചിരുന്നതായാണ് വിവരം. ഇതുവരെ 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇവർ ഇവിടെനിന്ന് കടത്തിയതായും വിവരമുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സംഘത്തിൽ ഉൾപ്പെട്ട പത്തനംതിട്ട സ്വദേശിയെയും പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന മധുസൂധനനെ അങ്കമാലിയിൽ നിന്നാണ് പിടികൂടിയത്.

കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസുധനനാണ്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ത്രീവ്രവാദ വിരുദ്ധ സ്‌ക്വാർഡും പൊലീസും ഇലഞ്ഞിയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. നോട്ട് എണ്ണുന്ന മെഷീൻ, പ്രിന്റർ, നോട്ട് പ്രിന്റ് ചെയ്യുന്നു പേപ്പർ അടക്കം പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ 4 മാസമായി പ്രതികൾ ആളൊഴിഞ്ഞ ഈ വീട്ടിൽ താമസിച്ച് ഇവിടെ കള്ളനോട്ടിടിയാമ നടന്നത്. ഇന്റലിജൻസ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ മനീഷ് മാത്യുവിന്റെ നേതൃത്യത്തിൽ കസ്റ്റംസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, കൂത്താട്ടുകുളം പൊലീസ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

കേസിൽ അറസ്റ്റിലായ സുനിൽകുമാറിന് 5 ഓളം കേസ്സിൽ പ്രതിയാണ്. സിനിമ ചിത്രീകരണത്തിനെന്ന് വിശ്വസിപ്പിച്ചാണ് വീടു വാടകയ്ക്കെടുത്തത്. നാല് മാസമായി ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നെന്നാണ് പ്രാഥമീക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുള്ള തെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP