Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് വാക്‌സിനേഷന് മുൻപായി ആന്റിജൻ ടെസ്റ്റ്: നാട്ടുകാർക്കിടയിൽ കടുത്ത എതിർപ്പ് ഉയരുന്നു; കണ്ണൂർ കലക്ടർ പുറത്തിറക്കിയ വിവാദം ഉത്തരവ് പിൻവലിച്ചേക്കും; ഉത്തരവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ

കോവിഡ് വാക്‌സിനേഷന് മുൻപായി ആന്റിജൻ ടെസ്റ്റ്: നാട്ടുകാർക്കിടയിൽ കടുത്ത എതിർപ്പ് ഉയരുന്നു; കണ്ണൂർ കലക്ടർ പുറത്തിറക്കിയ വിവാദം ഉത്തരവ് പിൻവലിച്ചേക്കും; ഉത്തരവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിൽ ഈ മാസം 28 മുതൽ നടപ്പാക്കാനിരുന്ന കോവിഡ് വാക്‌സിനേഷന് മുൻപ് കോവിഡ് പരിശോധന വേണമെന്ന കലക്ടറുടെ ഉത്തരവ് പിൻവലിച്ചേക്കും. കലക്ടർ ടി.വി സുഭാഷ് പുറപ്പെടുവിപ്പിച്ച ഉത്തരവ് സംസ്ഥാന തലത്തിൽ തന്നെ വിവാദമായതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടത്. കലക്ടറുടെ ഉത്തരവ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആരോപണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി രംഗത്തു വന്നിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിനും ഈക്കാര്യത്തിൽ അമർഷമുണ്ട്. എന്നാൽ ജനവികാരവും രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധവും ശക്തമായപ്പോഴും കലക്ടറുടെ തീരുമാനം പരസ്യമായി തള്ളിപ്പറയാതെ രഹസ്യമായി ഉത്തരവ് മരവിപ്പിക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയതെന്ന് അറിയുന്നു.

ഈ വിഷയത്തിൽ പ്രതിഷേധമുയരാത്ത കാസർകോട് ജില്ലയിൽ ആദ്യം ഉത്തരവ് പിൻവലിപ്പിക്കുകയും പിന്നീട് കണ്ണുരിലും ഇതിനു സമാനമായ തീരുമാനമെടുത്തുവെന്ന പ്രതീതി സൃഷ്ടിക്കാനും മന്ത്രിക്ക് തന്ത്രപരമായ നീക്കത്തിലൂടെ കഴിഞ്ഞു. ഇതിലൂടെ സിപിഎം വിശ്വസ്തനായ കലക്ടറെ പ്രതിരോധത്തിലാക്കാതെ രക്ഷിച്ചെടുക്കാനും കഴിഞ്ഞു.ഓരോ ജില്ലയിലെയും കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കാനുള്ള തീരുമാനം അതത് ജില്ലാ കലക്ടർമാർക്ക് സ്വീകരിക്കാമെന്ന ഭംഗിവാക്കു വഴി പുകയുന്ന ജനകീയ പ്രതിഷേധം തണുപ്പിക്കാനും സംസ്ഥാന സർക്കാരിന് കഴിഞ്ഞു.കാസർകോട് ജില്ലയിൽ കൊ വിഡ് വാക്‌സിനേഷനു മുൻപ് ആന്റി ജൻ പരിശോധന നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് പറഞ്ഞാണ് കണ്ണുരിലും കലക്ടർ പുതിയ തീരുമാനവുമായി ഇറങ്ങിപ്പുറപ്പെട്ടത്.ഇതേ ന്യായം തന്നെ വെച്ച് കാസർകോട് ജില്ലയിൽ പിൻവലിച്ച സാഹചര്യത്തിൽ കണ്ണുരിലും തീരുമാനം പിൻവലിച്ചേക്കുമെന്നാണ് സൂചന.

വിവിധ കോണുകളിൽ നിന്നും പ്രതിഷേധം നിലനിൽക്കുന്നതിനാൽ വിവാദ ഉത്തരവ് താൽക്കാലം മരവിപ്പിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം കണ്ണൂർ കലക്ടർ ടി.വി സുഭാഷ് നടപ്പിലാക്കിയേക്കും. എന്നാൽ ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഔദ്യോഗിക ഉത്തരവൊന്നുമിറക്കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതു കൊണ്ടു തന്നെ ഉത്തരവ് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലുടെയാണ് ആന്റി ജൻ പരിശോധനയ്ക്കു ശേഷം മാത്രമേ കൊ വിഡ് പരിശോധന നടത്തുകയുള്ളുവെന്ന തീരുമാനം കലക്ടർ പ്രഖ്യാപിച്ചത്. ഈ മാസം 28 മുതൽ നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാൽ.ഉത്തരവിനെതിരെ വ്യാപകമായ ആക്ഷേപം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ഉയർത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇടപെട്ടത്.

തൊട്ടടുത്ത ജില്ലയായ കാസർകോടും ഇതിനു സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നു നേരത്തെ കലക്ടർ ചുണ്ടിക്കാട്ടിയിരുന്നു'ഇപ്പോൾ കാസർകോട് ഈ തീരുമാനം പിൻവലിച്ചതോടെ കണ്ണുരിൽ ഇതു നടപ്പിലാക്കുന്നതിന് പ്രസക്തിയില്ലെന്നാണ് ആരോഗ്യമേഖലയിലുള്ളവരുംപറയുന്നത്. ഇതിനിടെ കലക്ടറുടെ തീരുമാന ത്തിനെതിരെ അതിശക്തമായ എതിർപ്പാണ് കെ.ജി.എം.ഒ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുയർന്നിരുന്നത്. കലക്ടറുടെ പുതിയ ഉത്തരവ് സ്വകാര്യ ആശുപത്രികൾക്ക് കൊ വിഡ് പരിശോധന വഴി ജനങ്ങളെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് കണ്ണുർ കോർപറേഷൻ മേയർ ടി.ഒ മോഹനനും ആരോപിച്ചിരുന്നു കലക്ടറുടെ തീരുമാനം അപ്രായോഗികമാണെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും രംഗത്തു വന്നിരുന്നു.

ഇതിനിടെവാക്സിൻ എടുക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന വേണമെന്ന കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിന് മുമ്പ് കോവിഡ് ടെസ്റ്റ് വേണ്ടയെന്നാണ് കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശത്തിൽ പറയുന്നത്. കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷിന്റെ ഉത്തരവ് നിലവിലുള്ള കൊ വിഡ് മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതാണെന്നായിരുന്നു ഇവരുടെ ആരോപണം. ഈ നീക്കം വാക്സിനേഷൻ ഡ്രൈവിനെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യപ്രവർത്തകർ ചുണ്ടിക്കാട്ടിയിരുന്നു. മതിയായ സൗകര്യം ഒരുക്കാതെയുള്ള തീരുമാനം വിപരീത ഫലം ചെയ്യുമെന്ന് കെ.ജി.എം.ഒ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചിരുന്നു.

കടകൾ തുറക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫക്കറ്റോ രണ്ട് ഡോസ് വാക്സിനോ നിർബന്ധമാക്കിയതിനെതിരേ വ്യാപാരി വ്യവസായ സമിതിയും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. കണ്ണുർ ജില്ലയിൽ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിന് മുകളിൽ എത്തിയതോടെയാണ് കലക്ടർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ മാസം 28 മുതൽ വാക്സിൻ കിട്ടണമെങ്കിൽ ആദ്യം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം ഇതിനായി വാക്സിൻ എടുക്കാൻ എത്തുന്നവർക്ക് അതാത് കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന സംവിധാനം ഒരുക്കുമെന്നുമായിരുന്നു കലക്ടറുടെ അറിയിപ്പ്. നിലവിലുള്ള സംവിധാനങ്ങൾ വെച്ച് ഇത് നടപ്പാക്കൽ പ്രായോഗികം അല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തകരുടെ ഇരട്ടിയെങ്കിലും ഉണ്ടെങ്കിലെ വാക്സിൻ കേന്ദ്രങ്ങളിലും ഉത്തരവ് നടപ്പിലാക്കാൻ കഴിയൂവെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ തുറന്നടിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP