Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലവേദനയുണ്ടാകുന്നത് എങ്ങനെ ? പനി വരുമ്പോൾ ശരീരം ചൂടാകുന്നത് എന്തുകൊണ്ട് ? ചെവിയിൽ ഇടയ്ക്ക് മുഴക്കം ഉണ്ടാകാൻ കാരണം എന്ത് ? മുറിവുണ്ടാകുമ്പൊൾ തൊലിയുടെ നിറം മാറുന്നത് എന്തുകൊണ്ട് ?

തലവേദനയുണ്ടാകുന്നത് എങ്ങനെ ? പനി വരുമ്പോൾ ശരീരം ചൂടാകുന്നത് എന്തുകൊണ്ട് ? ചെവിയിൽ ഇടയ്ക്ക് മുഴക്കം ഉണ്ടാകാൻ കാരണം എന്ത് ? മുറിവുണ്ടാകുമ്പൊൾ തൊലിയുടെ നിറം മാറുന്നത് എന്തുകൊണ്ട് ?

സ്വന്തം ലേഖകൻ

സ്വന്തം ശരീരത്തെ സ്നേഹിക്കാത്ത മനുഷ്യരില്ല. അതിൽ ഉണ്ടാകുന്ന ഓരോ മാറ്റവും സൂക്ഷ്മമായി അടുത്തറിയുവാനും അത്തരത്തിലുള്ള മാറ്റങ്ങൾക്ക് പുറകിലെ കാരണങ്ങൾ അന്വേഷിച്ചറിയുവാനും മനുഷ്യർക്ക് ഏറെ താത്പര്യമാണ്. ഇക്കാര്യങ്ങളിൽ പലർക്കും പല തെറ്റിദ്ധാരണകളും ഉണ്ടാകും. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വ്യത്യസ്ത അവസ്ഥകളുടെയും മാറ്റങ്ങളുടെയും രഹസ്യങ്ങളിലേക്ക് വെളിച്ചം വിതറുന്ന ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു.

ഡോക്ടർ സാറാ ഹോപ്പർ എഴുതിയ ഈ പുസ്തകത്തിൽ പറയുന്നത് നിങ്ങൾക്ക് തലവേദന ഉണ്ടാകുമ്പോഴും നിങ്ങളുടെ മസ്തിഷ്‌ക്കം അത് അനുഭവിക്കുന്നില്ല എന്നാണ്. എന്നാൽ, തലവേദനയുണ്ട് എന്ന വിവരം ശരീരത്തിലുള്ള അനേകം പെയിൻ സെൻസറുകളിലൂടെ മസ്തിഷ്‌ക്കത്തിന് അറിയാൻ കഴിയും. അതായത്, തലവേദന അനുഭവപ്പെടുന്നത് തലച്ചോറിൽ നിന്നല്ല പക്ഷെ തലയോട്ടിയിലുള്ള ചില മാംസപേശികളിൽ നിന്നാണ് എന്ന് ആ പുസ്തകത്തിൽ പറയുന്നു. തലയോട്ടിക്ക് പുറമേ കഴുത്ത്, മുഖം സൈനസ്, കണ്ണുകൾ, പല്ലുകൾ, ശ്രവണനാളി എന്നിവിടങ്ങളിലെ മാംസപേശികളും രക്ത ധമനികളും തലവേദനയ്ക്ക് കാരണമാകുന്നുണ്ട്.

ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും അണുബാധയും എല്ലാം തലവേദനയായി മാറിയേക്കും എന്ന് ഈ പുസ്തകം പറയുന്നു. നിർജ്ജലീകരണവും തലവേദനക്ക് കാരണമാകാം. അതുപോലെ പനിയുടെ രഹസ്യത്തിലേക്കും ഈ പുസ്തകം വെളിച്ചം വീശുന്നുണ്ട്. ഒരു മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില 98.6 ഡിഗ്രിയുടെ അടുത്തായിരിക്കും. ഈ താപനിലയിലാണ് നമ്മുടെ ശരീരത്തെ നിലനിർത്തുന്ന എല്ലാ രാസപ്രവർത്തനങ്ങളും ശരിയായ രീതിയിൽ നടക്കുക.

തലച്ചോറിലെ ഹൈപ്പോതലാമസ് ആണ് ശരീരത്തിലെ താപനില കാത്തുസൂക്ഷിക്കുന്നത്. നിങ്ങളുടെ സ്വാഭവിക പ്രതിരോധ സംവിധാനം ശരീരത്തിലെ ഏതെങ്കിലും അണുബാധയെ ചെറുക്കുമ്പോൾ പൈറോജൻസ് എന്നറിയപ്പെടുന്ന ഒരു രാസവസ്തുവിനെ പുറത്തുവിടുന്നു. ഇത് നിങ്ങളുടെ രക്തവ്യുഹത്തിലൂടെ സഞ്ചരിക്കുകയും ഹൈപ്പോതലാമസിൽ എത്തുകയും ചെയ്യും. ഇതിന്റെ സാന്നിദ്ധ്യം തിരിച്ചറിയുമ്പോഴാണ് ഹൈപ്പോതലാമസ് ശരീരോഷ്മാവ് വർദ്ധിപ്പിക്കുന്നത്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശരീരം അണുബാധയെ ചെറുക്കുന്നതിന്റെ ഭാഗമാണ് പനി. അത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ വേഗത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. അതുപോലെ ചെവിയിൽ ഇടക്കിടയ്ക്ക് മുഴക്കം കേള്ക്കുന്നതിന്റെയും കേൾവി ശക്തി നഷ്ടപ്പെടുന്നതിന്റെയും കാരണങ്ങളും ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. മൂക്കിൽ നിന്നും രക്തമൊലിച്ചിറങ്ങുന്നത് സാധാരണമാണ്. ഇത് തടയുവാൻ അല്പം മുന്നോട്ട് ചായുക. അപ്പോൾ നിങ്ങളുടെ രക്തം തൊണ്ടയിലെക്ക് ഒഴുകുന്നത് തടയാൻ കഴിയും അതല്ലെങ്കിൽ രക്തം ശ്വാസനാളത്തിൽ കുരുങ്ങി ശ്വാസം മുട്ടൽ ഉണ്ടാകാനോ രക്തം വിഴുങ്ങുക വഴി ശർദ്ധി ഉണ്ടാകാനോ സാധ്യതയുണ്ടെന്നും ഈ പുസ്തകത്തിൽ പറയുന്നു.

മനുഷ്യന്റെ വായയ്ക്കുള്ളിൽ നിരവധി ബാക്ടീരിയകൾ വസിക്കുന്നുണ്ട്. പല്ലുകൾക്കിടയിലെ വിടവുകളിലും നാവിലെ ചെറിയ കുഴികളിലുമൊക്കെ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ട്. ഇവ തങ്ങൾക്ക് ജീവിക്കാനുള്ള ഊർജ്ജം ഉദ്പാദിപ്പിക്കുന്നതിനായി ഫെർമെന്റേഷൻ എന്നൊരു പ്രക്രിയ നടത്തുന്നു. ഇതിന്റെ ഫലമായി ദുർഗന്ധം വമിക്കുന്ന ഒരു വാതകം ഉദ്പാദിപ്പിക്കപ്പെടുന്നു. ഹൈഡ്രജൻ സൾഫൈഡ്, ഡൈമീതൈൽ സൾഫൈഡ് തുടങ്ങിയവ ഉൾപ്പടെയുള്ള ഈ വാതകങ്ങളാണ് വായുടെ ദുർഗന്ധത്തിനു കാരണമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP