Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തീരം തകർത്ത് തിരമാല എത്തി; കടലിളകിയതോടെ വെള്ളം വീടിനടുത്തെത്തി: പരിഭ്രാന്തരായി ജനങ്ങൾ

തീരം തകർത്ത് തിരമാല എത്തി; കടലിളകിയതോടെ വെള്ളം വീടിനടുത്തെത്തി: പരിഭ്രാന്തരായി ജനങ്ങൾ

സ്വന്തം ലേഖകൻ

വൈപ്പിൻ: കടൽ ക്ഷോഭം പതിവിലും ശക്തി പ്രാപിച്ചതോടെ പരിഭ്രാന്തരായി പ്രദേശവാസികൾ. നായരമ്പലം വെളിയത്താംപറമ്പ് മേഖലയിലാണ് തീരം തകർത്തെത്തിയ തിരമാല നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. പുത്തൻകടപ്പുറം വടക്കുഭാഗത്ത് ആഞ്ഞടിച്ച തിരമാലകൾ വൻതോതിൽ തീരം തകർത്തു. വീടുകളുടെ സമീപത്തേക്കു വരെ വെള്ളമെത്തി. ഷൺമുഖവിലാസം സഭയുടെ ക്ഷേത്രം, സ്‌കൂൾ തുടങ്ങിയവ സ്ഥിചെയ്യുന്ന പ്രദേശങ്ങളിലേക്കു കടൽവെള്ളം അടിച്ചു കയറി.

അടുത്തകാലത്തൊന്നും രൂക്ഷമായ തരത്തിൽ കടൽക്ഷോഭം അനുഭവപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിലും തിരമാലകൾ ശക്തമായിരുന്നുവെന്നു പരിസരവാസികൾ പറഞ്ഞു. പത്തോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്. സമീപമേഖലകളിലും കടൽ പൊതുവെ ഇളകിയ അവസ്ഥയിലായിരുന്നുവെങ്കിലും കൂടിയ തോതിൽ തിരമാലകൾ കരയിലേക്ക് എത്തിയില്ല. എന്നാൽ വെളിയത്താംപറമ്പിൽ മീറ്ററുകളോളം തീരം കവർന്നെടുക്കുന്ന തരത്തിൽ തിരകൾ ശക്തമായിരുന്നു. വരുംദിനങ്ങളിലും കടൽക്ഷോഭം തുടർന്നാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നു സമീപവാസികൾ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP