Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനന്യകുമാരി അലക്സിന്റെ മരണം: കുറ്റക്കാർക്കെതിരെ സത്വര നടപടി വേണം; തലസ്ഥാനത്ത് സാംസ്‌കാരിക പ്രതിഷേധം

അനന്യകുമാരി അലക്സിന്റെ മരണം: കുറ്റക്കാർക്കെതിരെ സത്വര നടപടി വേണം; തലസ്ഥാനത്ത് സാംസ്‌കാരിക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരകയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യകുമാരി അലക്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മരണത്തിൽ സർക്കാർ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് തലസ്ഥാനത്ത് സാംസ്‌കാരിക പ്രതിഷേധം നടന്നു. മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ നടന്ന കൂട്ടായ്മ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.

കാൺസിലർ അഡ്വ. അംശു വാമദേവൻ അധ്യക്ഷനായി. മുൻ നഗരസഭ ഹെൽത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിനു ഐ പി മുഖ്യപ്രഭാഷണം നടത്തിഡോ. അനിഷ്യ ജയദേവ്, എൻ രാജേശ്വരി, ബീന ആൽബർട്ട്, ജോട്ടില ശ്രീകുമാർ, സ്‌നേഹലത, മായ ആവണി എന്നിവർ സംസാരിച്ചു. മനു മാധവൻ സ്വാഗതവും അജയ് എം ജോൺ നന്ദിയും പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവില്ലാതെയും നടത്താൻ ആരോഗ്യ - സാമൂഹിക ക്ഷേമ വകുപ്പുകൾ സംയുക്തമായി പദ്ധതി തയ്യാറാക്കണം.

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിക്കണം. സർക്കാർ നേതൃത്വത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ ട്രാൻസ്ജെൻഡേഴ്സിന്റെ ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണം. പ്രസ്തുത മേഖലയിലെ ചില സ്ഥാപനങ്ങളുടെ ചൂഷണം അവസാനിപ്പിക്കാൻ സത്വര നടപടികൾ വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൂട്ടായ്മ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP