Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ഡൗണിൽ വായ്പാ-നികുതി ബാധ്യകൾ ഏറി; ബസുകൾ ഓടാതെ തുരുമ്പിച്ചും നഷ്ടം; ഓഫീസ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം; കൊട്ടിയത്ത് സാമ്പത്തിക പ്രതിസന്ധി മൂലം സീനാ ട്രാവൽസ് ഉടമ മോഹനൻ പിള്ള ജീവനൊടുക്കി; ജൂലൈയിൽ മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 13 പേർ

ലോക്ഡൗണിൽ വായ്പാ-നികുതി ബാധ്യകൾ ഏറി; ബസുകൾ ഓടാതെ തുരുമ്പിച്ചും നഷ്ടം; ഓഫീസ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം; കൊട്ടിയത്ത് സാമ്പത്തിക പ്രതിസന്ധി മൂലം സീനാ ട്രാവൽസ് ഉടമ മോഹനൻ പിള്ള ജീവനൊടുക്കി; ജൂലൈയിൽ മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 13 പേർ

ആർ പീയൂഷ്

 കൊല്ലം: കോവിഡ് ലോക്ഡൗൺ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ഒരു ആത്മഹത്യ കൂടി. കൊല്ലം കൊട്ടിയം സീനാ ട്രാവൽസ് ഉടമ മോഹനൻ പിള്ളയാണ് പുലർച്ചെ സ്വവസതിയിൽ ജീവനൊടുക്കിയത്. കൊല്ലത്തെ ടൂറിസ്റ്റ് ബസ് മേഖലയിലെ പ്രമുഖ ഓപ്പറേറ്റർ ആയിരുന്നു മോഹനൻപിള്ള. പ്രതിസന്ധിയെത്തുടർന്ന് ഒന്നര വർഷത്തോളമായി ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു.

വീടിന് പിന്നിലെ ചായ്പിലാണ് പുലർച്ചെ അഞ്ചുമണിയോടെ അയൽവാസി മോഹനൻ പിള്ളയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തൊട്ടടുത്തുള്ള കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ലോകഡൗണിൽ ബസുകൾ ഓടാതായതോടെ, കനത്ത നഷ്ടമാണ് ഇദ്ദേഹത്തിന് ഉണ്ടായത്. നികുതി ബാധ്യത അടച്ചുതീർക്കുന്നതിന്റെ ആധി ഇദ്ദേഹത്തെ അലട്ടിയിരുന്നു. ബസുകൾ ഓടാതെ കിടന്നതോടെ സ്‌പെയർ പാർട്‌സുകൾ തുരുമ്പിച്ചും, ടയറുകൾ കേടായും മറ്റുബാധ്യതകളും ഏറിയിരുന്നു. ഇതിന് പുറമേ വായ്പാബാധ്യതയും ഉറക്കം നഷ്ടപ്പെടുത്തി. ഏറെ നാളായി കടുത്ത മനോവിഷമത്തിലായിരുന്നു മോഹനൻ പിള്ളയെന്ന് ബന്ധുക്കൾ പറയുന്നു.

ഈ മാസം തന്നെയാണ് വയനാട് അമ്പലവയലിൽ ബസ് ഉടമയായ പി.സി രാജാമണി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടൽമാട്-സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസിന്റെ ഉടമയായിരുന്നു രാജാമണി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

അടിമാലിയിൽ ബേക്കറി ഉടമയായിരുന്ന വിനോദ് തൂങ്ങിമരിച്ചതും ഈ മാസമാണ്. അടച്ചിട്ട ബേക്കറിക്കുള്ളിൽ പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുവർഷം മുമ്പ് വരെ വിനോദിന്റെ ബേക്കറിയിൽ പ്രതിദിനം 10,000 മുതൽ 15,000 വരെ വിറ്റുവരവുണ്ടായിരുന്നു. ലോക്ഡൗൺ വന്നതോടെ ഇത് 1500-2000 രൂപയായി കുറഞ്ഞു. ഇതിനിടെ വിനോദിന് വാഹനാപകടത്തിൽ പരിക്കേറ്റു. കച്ചവടത്തിനായി കടം വാങ്ങിയ 12 ലക്ഷത്തോളം രൂപയുടെ തിരിച്ചടവ് മുടങ്ങിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായി. ഇതിനിടയിൽ കോവിഡ് ബാധിച്ച് ഒരു മാസത്തോളം കട അടച്ചിടേണ്ടി വന്നു. ഡ്രൈവറായ മകൻ അഖിലിന്റെ ജോലികൂടി നഷ്ടപ്പെട്ടതോടെ ജീവിതം പൂർണമായും പ്രതിസന്ധിയിലായി. കടം വാങ്ങിയ തുകയുടെ പലിശപോലും അടക്കാനാവാതെ വന്നതോടെയാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് മകൻ അഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു.

സംസ്ഥാനത്ത് ലോക്ഡൗൺ പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യകൾ ഏറുകയാണ്. ഈ മാസം 17 ന് ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമ ജീവനൊടുക്കിയിരുന്നു. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്.

പൊന്നുമണിയെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോക്ഡൗൺ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സംസ്ഥാനത്ത് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായിരുന്നു പൊന്നുമണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP