Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി; പൂൾ എയിലെ മത്സരത്തിൽ ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്; അടുത്ത മത്സരം ബ്രിട്ടനെതിരെ

ഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി; പൂൾ എയിലെ മത്സരത്തിൽ ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്; അടുത്ത മത്സരം ബ്രിട്ടനെതിരെ

സ്പോർട്സ് ഡെസ്ക്

ടോക്യോ: ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ജർമനിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. നൈക്ക് ലൊറൻസ്, അന്ന ഷ്രോഡർ എന്നിവരാണ് ജർമനിയുടെ ഗോൾ നേടിയത്. ഇന്ത്യക്കായി ഗുർജിത് കൗർ പെനാൽറ്റി സ്ട്രോക്ക് നഷ്ടമാക്കി.

ആദ്യ ക്വാർട്ടറിൽ തന്നെ ജർമനി ഒരു ഗോളിന് മുന്നിലെത്തി. 12-ാം മിനിറ്റിലാണ് ലൊറൻസ് ജർമനിയെ മുന്നിലെത്തിക്കുന്നത്. രണ്ടാം പകുതിയിൽ മറ്റൊരു ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ ഇന്ത്യക്കായി.

മൂന്നാം പാതിയിൽ 32-ാം മിനിറ്റിൽ കൗർ സമനില ഗോൾ നേടാനുള്ള അവസരം പാഴാക്കി. താരത്തിന്റെ സ്ട്രോക്ക് ജർമൻ കീപ്പർ സോൻതാഗ് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ജർമനി ലീഡ് രണ്ടാക്കി ഉയർത്തി.

ഇന്ത്യയുടെ പ്രതിരോധതാരം കൗറിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നീട് ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞതാണ് ഇന്ത്യക്ക് ആശ്വാസത്തിന് വക നൽകിയത്. ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു.

രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ പൂൾ എയിൽ അവസാന സ്ഥാനത്താണ്. ഇതുവരെ പോയിന്റൊന്നും നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് 5-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബുധനാഴ്‌ച്ച ബ്രിട്ടനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP