Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയ്ക്ക് ഇനി സ്വന്തമായി വൈദ്യുതിയും ഉത്പാദിപ്പിക്കും; പദ്ധതി നടപ്പാക്കുക സ്‌പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ നിർമ്മിച്ച്; ആദ്യഘട്ടത്തിൽ ല്ക്ഷ്യമിടുന്നത് 20 കോടി മുതൽ മുടക്കിൽ 2 പ്ലാന്റുകൾ സ്ഥാപിക്കാൻ

ശബരിമലയ്ക്ക് ഇനി സ്വന്തമായി വൈദ്യുതിയും  ഉത്പാദിപ്പിക്കും;   പദ്ധതി നടപ്പാക്കുക സ്‌പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ നിർമ്മിച്ച്;  ആദ്യഘട്ടത്തിൽ ല്ക്ഷ്യമിടുന്നത് 20 കോടി മുതൽ മുടക്കിൽ 2 പ്ലാന്റുകൾ സ്ഥാപിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി.സ്‌പോൺസർമാരുടെ സഹകരണത്തോടെ 20 കോടി മുതൽ മുടക്കിൽ 2 സോളാർ പ്ലാന്റുകളാവും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക.സന്നിധാനത്തും നിലയ്ക്കലുമാണ് പ്ലാന്റുകൾ സ്ഥാപിക്കുക.തീർത്ഥാടന സീസണിൽ ഒരു വർഷം പത്തു കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. കോവിഡ് കാലത്ത് ഇത് വളരെ കുറഞ്ഞെങ്കിലും സീസണിലെ വൈദ്യുതി ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയൊരു ഭാരമാണ്.

ഈ സാഹചര്യത്തിലാണ് ഇക്കരമൊരു ആശയത്തിലേക്ക് ദേവസ്വം ബോർഡ് എത്തിയത്. 20 കോടിക്കടുത്ത് വരുന്ന ഭീമമായ തുക കോവിഡ് പ്രതിസന്ധിയിൽ മുടക്കാനും ബോർഡിന് സാധിക്കില്ല. അതിനാലാണ് സ്‌പോൺസർമാരെ തേടുന്നത്.ആദ്യം നിലയ്ക്കലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.സോളാർ വൈദ്യുതി ഉൽപ്പാദനത്തിൽ വിജയചരിത്രം കുറിച്ച കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ ) സാങ്കേതിക സഹായത്തോടെയാവും നിർമ്മാണം.

വരും ദിവസങ്ങളിൽ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും സിയാൽ അധികൃതരുമായി ചർച്ച നടത്തും. തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ടും (ഡി.പി.ആർ ) മറ്റ് നടപടികളും പൂർത്തിയാക്കും. ഒരു വർഷത്തിനുള്ളിൽ പ്ലാന്റുകൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടെ ശബരിമലയ്ക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാനാവും. വൈദ്യുതിക്ക് ചെലവിടുന്ന ഭീമമായ തുക മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.

ശബരിമലയുടെ വികസനത്തിന് അയൽ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ സഹായം ലഭ്യമാക്കും. മലയാളികളും അല്ലാത്തവരുമായ നിരവധി ബിസിനസുകാർ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബിസിനസുകാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP