Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പൊതുജനങ്ങൾക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റിൽ നിൽക്കുന്നു'; ഡോ ദീപ ശർമയെ മരണം കവർന്നത് നഗസ്സ്റ്റി ഐടിബിപി ചെക്പോസ്റ്റിന്റെ ചിത്രത്തോടൊപ്പമുള്ള ട്വീറ്റിന് തൊട്ടുപിന്നാലെ; ഉറ്റവരിൽ നോവായി ദീപയുടെ പുഞ്ചിരിച്ച ചിത്രം

'പൊതുജനങ്ങൾക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റിൽ നിൽക്കുന്നു'; ഡോ ദീപ ശർമയെ മരണം കവർന്നത് നഗസ്സ്റ്റി ഐടിബിപി ചെക്പോസ്റ്റിന്റെ ചിത്രത്തോടൊപ്പമുള്ള ട്വീറ്റിന് തൊട്ടുപിന്നാലെ;  ഉറ്റവരിൽ നോവായി ദീപയുടെ പുഞ്ചിരിച്ച ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'പൊതുജനങ്ങൾക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റിൽ നിൽക്കുന്നു' ഇങ്ങനെ ഒരു ട്വീറ്റും പുഞ്ചിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്യുമ്പോൾ ഡോ ദീപ ശർമ്മ ഒരിക്കലും കരുതിക്കാണില്ല അത് തന്റെ അവസാനത്തെ ട്വീറ്റാകുമെന്ന്.ടിബറ്റുമായി അതിർത്തി പങ്കിടുന്ന നഗസ്സ്റ്റി ഐടിബിപി ചെക്പോസ്റ്റിന്റെ ചിത്രം പങ്കുവച്ചായിരുന്നു ട്വീറ്റ്.ട്വീറ്റിന് നിമിഷങ്ങൾക്കു ശേഷമാണ് ഡോക്ടറെ മരണം കവർന്നത്.

ഞായറാഴ്ച ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കൂറ്റൻ പാറകൾ വാഹനത്തിലേക്കു വീണാണ് ഡോ. ദീപ ശർമയും മരിച്ചത്. ദീപയുൾപ്പടെ ഒൻപതു വിനോദസഞ്ചാരികളാണ് അന്നു മരിച്ചത്.ഉച്ചയ്ക്ക് 12.59നായിരുന്നു പോസ്റ്റ്. ബസ്‌തേരിക്കു സമീപം സംഗ്ല ചിറ്റ്കുൽ റോഡിൽ അപകടം നടക്കുന്ന ഉച്ചയ്ക്ക് 1.25നും.

സന്തോഷത്തോടെ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്‌തെടുത്ത ചിത്രത്തിനോടൊപ്പം നൽകിയ കുറിപ്പിൽ 80 കിലോമീറ്ററുകൾ കഴിയുമ്പോൾ ടിബറ്റ് എത്തുമെന്നും അവിടം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പറയുന്നു.

സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും നൊമ്പരമാവുകയാണ് ട്വീറ്റ് ചെയ്ത സന്തോഷത്തോടെയുള്ള ചിത്രം. ജയ്പുർ സ്വദേശിയായ ദീപ ആയുർവേദ ഡോക്ടറാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP