Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലം നെല്ലിക്കുഴിയിലെ എസ്‌ബിഐ എടിഎം കവർച്ച അടക്കം മോഷണ പരമ്പര; യുപി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ

കോതമംഗലം നെല്ലിക്കുഴിയിലെ എസ്‌ബിഐ എടിഎം കവർച്ച അടക്കം മോഷണ പരമ്പര;  യുപി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: എടിഎം കവർച്ച ഉൾപ്പെടെ നിരവധി മോഷണ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. നെല്ലിക്കുഴിയിലെ എസ്.ബി.ഐ എടിഎം കവർച്ച ചെയ്യുകയും പരിസരപ്രദേശങ്ങളിൽ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തർപ്രദേശ് സ്വദേശികളായ മുഹസിൻ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

പുതിയ മോഷണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ഷഹജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ഭാഗത്ത് മോഷണ പരമ്പര നടത്തിയത്. ഇവിടെ നടന്ന മോഷണ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

മൂവാറ്റുപുഴ ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്,കോതമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ വിപിൻ.വി എസ്സ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ, സലിം, ഇ.പി.ജോയ്, ലിബു തോമസ്സ്, എഎസ്ഐ ബിനു വർഗീസ്, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, ജിതേഷ്, സുനിൽ മാത്യു,സി.പി.ഒ മാരായ അനൂപ്, ഷിയാസ്.എം.കെ എന്നിവരാണ് മറ്റ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മോഷണ കേസുകളിൽ അന്വേഷണം വ്യപിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP