Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ് ഇനി ഇന്ത്യയിലും; പരീക്ഷണാടിസ്ഥാനത്തിൽ ഇടിഎഫ് തുടങ്ങാൻ മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമിതി ശുപാർശ; സിൽവർ ഇടിഎഫിലുടെലഭിക്കുക പേപ്പർ രൂപത്തിൽ ചെറിയ തുകയായിപോലും നിക്ഷേപത്തിനുള്ള സാധ്യത

ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ് ഇനി ഇന്ത്യയിലും; പരീക്ഷണാടിസ്ഥാനത്തിൽ ഇടിഎഫ് തുടങ്ങാൻ മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമിതി ശുപാർശ; സിൽവർ ഇടിഎഫിലുടെലഭിക്കുക പേപ്പർ രൂപത്തിൽ ചെറിയ തുകയായിപോലും നിക്ഷേപത്തിനുള്ള സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ആഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയായ സിൽവർ ഇടിഎഫ് രാജ്യത്തും നടപ്പാക്കാൻ തീരുമാനം.ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമിതി പരീക്ഷണാടിസ്ഥാനത്തിൽ ഇടിഎഫ് തുടങ്ങാൻ ശുപാർശ ചെയ്തു.തുടർന്ന് ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടിഎഫും രാജ്യത്ത് ഉടനെ അവതരിപ്പിക്കാനാണ് തീരുമാനം.

നിലവിൽ വെള്ളിയിൽ നിക്ഷേപിക്കുന്നതിന് കമ്മോദിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇടിഎഫിലൂടെ നിക്ഷേപകർക്ക് ലഭിക്കും.അന്തിമ അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)തുടങ്ങാം. ചുരങ്ങിയ ചെലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക.

ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ആഗോളതലത്തിൽ ഡിമാൻഡുള്ളത്. പത്തുവർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേപപദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP