Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

75 വർഷം പാരമ്പര്യമുള്ള അമേരിക്കൻ ബ്രാൻഡ് ടർട്ൽ വാക്സ് കൊച്ചിയിൽ; കാർ കാർഡിയാക് കെയറുമായി ചേർന്ന് കേരളത്തിലെ ആദ്യ കാർ കെയർ സ്റ്റുഡിയോ തുറന്നു

75 വർഷം പാരമ്പര്യമുള്ള അമേരിക്കൻ ബ്രാൻഡ് ടർട്ൽ വാക്സ് കൊച്ചിയിൽ; കാർ കാർഡിയാക് കെയറുമായി ചേർന്ന് കേരളത്തിലെ ആദ്യ കാർ കെയർ സ്റ്റുഡിയോ തുറന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 75 വർഷം പാരമ്പര്യമുള്ള അമേരിക്കൻ ബ്രാൻഡ് ടർട്ൽ വാക്സ് കൊച്ചിയിലെ വെണ്ണലയിൽ കാർ കാർഡിയാക് കെയറുമായിച്ചേർന്ന് സംസ്ഥാനത്തെ ആദ്യത്തെ ടർട്ൽ വാക്സ് കാർ കെയർ സ്റ്റുഡിയോ തുറന്നു. കാർപ്രേമികൾ ഉറ്റുനോക്കുന്ന ഏറ്റവും നൂതനവും ഉപയോഗിക്കാൻ എളുപ്പവുമായ ടർട്ൽ വാക്സ് ഉൽപ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിങ് സേവനങ്ങളുമാണ് പരിശീലനം സിദ്ധിച്ച പ്രൊഫഷനൽ ജോലിക്കാരുടെ സഹായത്തോടെ ടർട്ൽ വാക്സ് കാർ കെയർ സ്റ്റുഡിയോയിൽ ലഭ്യമാവുക. ലോകമെങ്ങും പ്രസിദ്ധമായ ടർട്ൽ വാക്സിന്റെ ഹൈബ്രിഡ് സെറാമിക് സൊലൂഷൻസ്, 10 എച്ച് സെറാമിക് ടെക്നോളജി, പേറ്റന്റ് പരിഗണനയിലുള്ള ഗ്രഫീൻ ടെക്നോളജി ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൾപ്പെടെയാണിതെന്ന് ടർട്ൽ വാക്സ് കാർ കെയർ ഇന്ത്യാ കൺട്രി മാനേജറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാജൻ മുരളി പുറവങ്കര പറഞ്ഞു.

ഇന്ത്യയിലെ കാർ കെയർ വിപണികളിൽ ഏറ്റവും വേഗത്തിലുള്ള വളർച്ച കാഴ്ചവെയ്ക്കുന്ന മേഖലയാണ് കൊച്ചിയും പരിസരപ്രദേശങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്താണ് കാർ ഡീറ്റെയിലിങ് രംഗത്തെ ഏറ്റവും ഉയർന്ന ഗുണനിലവാരം ദക്ഷിണേന്ത്യയ്ക്കു നൽകാൻ ഞങ്ങൾ കൊച്ചി തെരഞ്ഞെടുത്തത്. ഇതിനു പുറമെ പാശ്ചാത്യരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ളതും ഉപഭോക്താവിന് തനിച്ചു ചെയ്യാവുന്നതുമായ (ഡു ഇറ്റ് ഫോർമ മി - ഡിഐഎഫ്എം) സേവനങ്ങൾക്കുള്ള ഉൽപ്പന്നങ്ങളുടെ ഏറ്റവും വിപുലമായ ശ്രേണിയും സ്റ്റുഡിയോയിൽ വിൽപ്പനയ്ക്കുണ്ടാകും. കാർ കാർഡിയാക് കെയറുമായുള്ള പങ്കാളിത്തത്തിലൂടെ ഈ മേഖലയിൽ മികച്ച സേവനം കാഴ്ചവെയ്ക്കാനാവുമെന്നാണ് ടർട്ൽ വാക്സിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ടർട്ൽ വാക്സിനുള്ള സുശക്തമായ ഡീലർശൃംഖലയും എടുത്തു പറയേണ്ടതാണ്. രാജ്യത്തിന്റെ കൂടുതൽ ഉൾപ്രദേശങ്ങളിലേയ്ക്ക് ഡീലർശൃംഖല വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

പുതിയ വാഹനങ്ങൾ വാങ്ങുന്നവർ അവയുമായി റോഡിലിറങ്ങും മുമ്പു തന്നെ ഒരു ടർട്ൽ വാക്സ് സന്ദർശനത്തിനാണ് പ്രസിദ്ധമായ ഈ ആഗോള ബ്രാൻഡ് ക്ഷണിക്കുന്നത്. വണ്ടിയുടെ ബോഡി പെയിന്റിന് ഹാനികരമല്ലാത്തതാണ് ടർട്ൽ വാക്സ് ഉൽപ്പന്നങ്ങൾ. സ്‌ക്രാച്ചുകൾ, മങ്ങൽ, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയിൽ നിന്ന് കാറുകളുടെ എക്സ്റ്റീറയറുകൾക്ക് അവ സംരക്ഷണം നൽകും. മികച്ച ഡ്രൈവിങ് അനുഭവത്തിന് ഇന്റീരിയർ ക്ലീനിംഗും പ്രധാനമാണെന്നതു കണക്കിലെടുത്ത് വിപുലമായ ഒരു ഇന്റീരിയർ ഡീറ്റെയിലിങ് ഉൽപ്പന്നശ്രേണിയും ടർട്ൽ വാക്സിനുണ്ട്.

കാർ കെയർ രംഗത്ത് എപ്പോഴും നൂതന സേവനങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന ടർട്ൽ വാക്സ്പോലൊരു ബ്രാൻഡുമായി സഹകരിക്കാനായതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് കാർ കാർഡിയാക് കെയർ പാർട്ണർമാരായ എമിൽ ജോർജും അനൂപ് ബാഹുലേയനും പറഞ്ഞു. 'കാർ കെയറിന്റെ പുതിയൊരു ലെവലിലേയ്ക്ക് കേരളത്തെ ഉയർത്തുന്നതാകും ടർട്ൽ വാക്സ് കാർ കെയർ സ്റ്റുഡിയോ എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,' അവർ പറഞ്ഞു.

താഴെപ്പറയുന്നവയാണ് ടർട്ൽ വാക്സ് കാർ കെയർ സ്റ്റുഡിയോയിൽ ലഭ്യമായ ട്രീറ്റുമെന്റുകൾ:

സെറാമിക് കോട്ട് പ്രൊട്ടക്ഷൻ - ഡീറ്റെയിലിംഗിന്റെ ഭാഗമായ പെയിന്റ് കറക്ഷൻ, പ്രി-ക്ലീനും 10എച്ച് സെറാമിക് കോട്ട് പ്രൊട്ടക്ഷനും

ഹൈബ്രിഡ് സെറാമിക് കോട്ടിങ് - ബേസിക് എക്സ്റ്റീരിയർ വാഷ്, റിൻസ് ആൻഡ് ഡ്രൈ, പെയിന്റ് കറക്ഷൻ, ഹൈബ്രിഡ് വാഷ്, വെറ്റ് വാക്സ്, ഹൈബ്രിഡ് സെറാമിക് സ്്രേപ കോട്ട്

എക്സ്റ്റീരിയർ റെസ്റ്റോറേഷൻ ട്രീറ്റ്മെന്റ് - പെയിന്റ് കറക്ഷൻ ഉൾപ്പെടെയുള്ള സ്മാർട് ഷീൽഡ് ടെക്നോളജി ട്രീറ്റ്മെന്റ്, സൂപ്പർ ഹാർഡ്-ഷെൽ ഷൈൻ, ക്ലീൻ ആൻഡ് ഷൈൻ

ഇന്റീരിയർ ഡീറ്റെയിലിങ് ട്രീറ്റ്മെന്റ് - കാർപ്പെറ്റ്സ്, അപ്ഹോൾസ്റ്ററി, റൂഫ് ക്ലീനിങ്, പ്ലാസ്റ്റിക്സ്, വിനൈൽ സീറ്റ്സ്, ലെതർ, എസി വെന്റ്സ്, എയർ ഫ്രഷ്നർ, ഡ്രെസ്സിങ്, റബ്ബർ ബീഡിങ്, ഡോർ ജാംസ്, സീറ്റബ്ൾ ഗ്ലാസസ് എന്നിവ ഉൾപ്പെടെയുള്ള ബേസിക് ഇന്റീരിയർ ക്ലീനിങ്,

സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റ് - ഓഡർ ട്രീറ്റ്മെന്റ്, ഹെഡ്ലൈറ്റ് ലെൻസ് റെസ്റ്റൊറേഷൻ, മഴ പ്രതിരോധ കോ്ട്ടിങ്, ക്രോം റെസ്റ്റൊറേഷൻ

വാഷ് - 45 മിനിറ്റൽ നൽകുന്ന ക്ലീനിങ്, വാകുമിങ്, കോക്പിറ്റ് ക്ലീനിങ്, പ്രീ-വാഷ്, റിൻസ്, അലോയ് വീൽസ്, ടയർ ക്ലീനിങ്, ഫോം വാഷ്, സ്പ്രെഡ്, റിൻസ്, ഡ്രൈ, ഗ്ലാസ് ക്ലീനിങ്, ടയർ ഡ്രെസ്സിങ്

ടർട്ൽ വാക്സിന്റെ ഉൽപ്പന്നങ്ങൾ 1 800 102 6155 എന്ന ടോൾഫ്രീ നമ്പറിലൂടെയും [email protected] എന്ന ഇ-മെയിൽ ഐഡിയിലൂടെ ബന്ധപ്പെട്ടും വാങ്ങാവുന്നതാണെന്നും കമ്പനിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അംഗീകൃത റീടെയിലർ, ഡിസ്ട്രീബ്യൂട്ടർ, ഒഇഎം പങ്കാളിത്തങ്ങൾക്കായി [email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് www.turtlewax.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP