Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗരമേഖലയിലെ കെട്ടിട നിർമ്മാണം; അപേക്ഷകൾക്ക് അനുമതി നൽകുന്നതിന് പുതിയ സോഫ്റ്റ്‌വെയർ

നഗരമേഖലയിലെ കെട്ടിട നിർമ്മാണം; അപേക്ഷകൾക്ക് അനുമതി നൽകുന്നതിന് പുതിയ സോഫ്റ്റ്‌വെയർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരമേഖലയിലെ മുഴുവൻ കെട്ടിടങ്ങളുടെയും നിർമ്മാണ അപേക്ഷകൾ അംഗീകരിക്കുന്നതിന് പുതിയ സോഫ്റ്റ് വെയർ വരുന്നു. ഒക്ടോബർ രണ്ട് മുതൽ പ്രവർത്തന സജ്ജമാകുന്ന സോഫ്റ്റ്‌വെയർ വഴിയാകും നിർമ്മാണ അപേക്ഷകൾ അംഗീകരിക്കുക. നിയമപ്രകാരമല്ലാത്ത കെട്ടിട പ്ലാൻ ഉടനടി നിരസിക്കാനും പിഴവുകളില്ലാത്തത് അംഗീകരിക്കാനും ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി പുതുക്കിയ ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം (ഐബിപിഎംഎസ്) തയാറായി. ഇതിന്റെ പരീക്ഷണ പ്രവർത്തനം കോഴിക്കോട് ഒഴികെ 5 കോർപറേഷനുകളിലും പാലക്കാട്, ഗുരുവായൂർ, ആലപ്പുഴ നഗരസഭകളിലും ആരംഭിച്ചു.

3230 ചതുരശ്ര അടി വരെയുള്ള (300 ചതുരശ്ര മീറ്റർ) ലോ റിസ്‌ക് കെട്ടിടങ്ങളുടെ അപേക്ഷയും പ്ലാൻ സമർപ്പണവും ആണ് ആദ്യഘട്ടത്തിൽ ഇങ്ങനെ നടത്തുന്നത്. ഓഗസ്റ്റ് 15 നു ശേഷം മറ്റ് 84 നഗരസഭകളിലേക്കും വ്യാപിപ്പിക്കും. ഒക്ടോബർ 2 മുതൽ എല്ലാ വിഭാഗം കെട്ടിടങ്ങൾക്കും ബാധകമാക്കുകയാണു ലക്ഷ്യം. പഞ്ചായത്തുകളിൽ പദ്ധതി പിന്നീടു നടപ്പാക്കും. സംസ്ഥാനം സ്വന്തമായി വികസിപ്പിച്ചതാണു കോഴിക്കോട് കോർപറേഷനിൽ ഉപയോഗിക്കുന്ന 'സുവേഗ' സോഫ്റ്റ്‌വെയർ എന്നതിനാൽ ഇതു തൽക്കാലം മാറ്റുന്നില്ല.

മിക്ക തദ്ദേശ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 'സങ്കേതം' എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനു പകരം ഐബിപിഎംഎസ് കൊണ്ടുവരാനുള്ള നടപടികൾ 2018 ൽ ആരംഭിച്ചതാണ്. എന്നാൽ ഓട്ടോകാഡ് എന്ന ഡ്രോയിങ് സോഫ്റ്റ്‌വെയർ മാത്രം ഇതിൽ ഉപയോഗിക്കുന്നതിന്റെ പേരിൽ നിർമ്മാണ മേഖലയിലെ സംഘടനകൾ എതിർത്തു. ചെലവു കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സെഡ് ഡബ്ല്യു കാഡ് എന്ന സോഫ്റ്റ്‌വെയർ കൂടി ഐബിപിഎംഎസിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സോഫ്റ്റ്‌വെയർ ചേർക്കാനും ആലോചനയുണ്ട്. സംസ്ഥാനത്തു 2019ലും 2020 ലും കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ വന്ന ഭേദഗതികളും ഇതിൽ ഉൾപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP