Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പു കേസ്; ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും മുക്കുപണ്ട നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്ത് പൊലീസ്: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നടന്ന തട്ടിപ്പുകൾ ആസൂത്രിതം

2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പു കേസ്; ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും മുക്കുപണ്ട നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്ത് പൊലീസ്: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നടന്ന തട്ടിപ്പുകൾ ആസൂത്രിതം

സ്വന്തം ലേഖകൻ

കാസർകോട്: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നടന്ന 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പു കേസിലെ ഒന്നാംപ്രതിയെ റിമാൻഡ് ചെയ്തു. ബാങ്കിന്റെ ഉദുമ ശാഖയിൽ നടന്ന മുക്കുപണ്ടം തട്ടിപ്പിന്റെ മുഖ്യപ്രതി മുഹമ്മദ് സുഹൈറിനെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മുക്കുപണ്ട നിർമ്മാണ സാമഗ്രികൾ പൊലീസ് പിടിച്ചെടുത്തു.

പ്രതിയെ തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ബാങ്കിന്റെ ഉദുമ ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ് കൂടുതൽ ആസൂത്രിതമായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മുക്കുപണ്ടങ്ങൾ, ചെമ്പിൽ സ്വർണം പൂശാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്ലേറ്റിങ് സാമഗ്രികൾ, സ്വർണം പണയപ്പെടുത്തിയതിന്റെ രസീതുകൾ എന്നിവയാണു കണ്ടെടുത്തത്.

സുഹൈറിന്റെ കൂട്ടാളികളായ 12 പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കും. ഉദുമ, ബേക്കൽ, കളനാട് സ്വദേശികളാണ് ഇവരെല്ലാം. 2020 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള 9 മാസ കാലയളവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൂടുതലും നെക്ലേസ് വിഭാഗത്തിലുള്ള ആഭരണങ്ങളായിരുന്നു പണയം വയ്ക്കാനായി പ്രതികൾ കൊണ്ടുവന്നത്. ഉരച്ചുനോക്കുന്ന ഭാഗത്തു തനി സ്വർണംതന്നെ വച്ചാണ് തട്ടിപ്പ് നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP