Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് ശ്രീലങ്കയ്ക്ക്; ബോളിങ് തിരഞ്ഞെടുത്തു; ഇന്ത്യൻ നിരയിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വി ഷായും വരുൺ ചക്രവർത്തിയും; ലങ്കൻ നിരയിലും രണ്ട് അരങ്ങേറ്റക്കാർ

ഒന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് ശ്രീലങ്കയ്ക്ക്; ബോളിങ് തിരഞ്ഞെടുത്തു; ഇന്ത്യൻ നിരയിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വി ഷായും വരുൺ ചക്രവർത്തിയും; ലങ്കൻ നിരയിലും രണ്ട് അരങ്ങേറ്റക്കാർ

സ്പോർട്സ് ഡെസ്ക്

കൊളംബോ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുത്തു. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20യിലും പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ശിഖർ ധവാനും സംഘവും ഇറങ്ങുന്നത്. അതേ സമയം മൂന്നാം ഏകദിനത്തിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദസൂൺ ഷാനകയും സംഘവും.

ഇന്ത്യൻ നിരയിൽ ഇന്ന് രണ്ടു പേർ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിക്കും. ഓപ്പണർ പൃഥ്വി ഷാ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരാണ് അരങ്ങേറുന്നത്. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ. ഇഷാൻ കിഷനും ടീമിലുണ്ട്. ശ്രീലങ്കൻ നിരയിൽ മൂന്നാം ഏകദിനത്തിൽ കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. ഇസൂര ഉഡാന ടീമിൽ തിരിച്ചെത്തി. ലങ്കൻ ടീമിലും ഇന്ന് രണ്ടു പേർ അരങ്ങേറ്റം കുറിക്കും.

ഏകദിന പരമ്പര വിജയത്തോടെ ഒന്നാം നിര ടീം തന്നെയാണെന്ന് തങ്ങളെന്ന് പ്രഖ്യാപിച്ചാണ് ശിഖർ ധവാനും സംഘവും ഇന്ന് ട്വന്റി20 പരീക്ഷണത്തിന് ഇറങ്ങുന്നത്. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ, താരങ്ങളുടെയെല്ലാം കണ്ണ് ഈ വർഷം അവസാനം നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ്.

വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളുടെ അഭാവത്തിൽ ലോകകപ്പിനുള്ള ഇന്ത്യൻ ട്വന്റി20 ടീം തിരഞ്ഞെടുപ്പിൽ അവകാശ വാദം ഉന്നയിക്കാനുള്ള അവസരമാണ് ഇന്ത്യൻ യുവനിരയ്ക്ക് ഈ പരമ്പര. ക്യാപ്റ്റൻ ശിഖർ ധവാൻ ഉൾപ്പെടെയുള്ളവർ ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക.

ഏറ്റവും മികച്ച ടീമിനെയാകും കളത്തിലിറക്കുകയെന്ന് ക്യാപ്റ്റൻ ശിഖർ ധവാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ, മൂന്നാം ഏകദിനത്തിൽ പുറത്തിരുന്ന വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറും ദീപക് ചാഹറും ഉൾപ്പെടെയുള്ളവർ തിരികെയെത്തി. സ്പിൻ വിഭാഗത്തിൽ യുസ്വേന്ദ്ര ചെഹലിനൊപ്പം അരങ്ങേറ്റ താരം വരുൺ ചക്രവർത്തിയെത്തും. പാർട്ട് ടൈം സ്പിന്നറായി ക്രുണാൽ പാണ്ഡ്യയും.

ഇന്ത്യയുടെ സാധ്യതാ ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ (ക്യാപ്റ്റൻ), ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), /ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചെഹൽ, വരുൺ ചക്രവർത്തി

ശ്രീലങ്കയുടെ സാധ്യതാ ടീം: ആവിഷ്‌ക ഫെർണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പർ), ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, ദസൂൺ ഷാനക (ക്യാപ്റ്റൻ), ആഷൻ ബണ്ഡാര, ചാമിക കരുണരത്നെ, വാനിന്ദു ഹസരംഗ, ഇസൂര ഉഡാന, ദുഷ്മന്ദ ചമീര, അഖില ധനഞ്ജയ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP