Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജി സുധാകരനെതിരെ പരാതിയുടെ കെട്ടഴിച്ച് പാർട്ടി കമ്മീഷന് മുന്നിൽ പ്രമുഖർ; എച്ച് സലാമിന്റെ പരാതികളെ പിന്തുണച്ച് സജി ചെറിയാനും എ എം ആരിഫും; തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്‌സണൽ സ്റ്റാഫംഗം; പരാതിയുമായി എത്തിയവരിൽ അന്വേഷണ പരിധിക്ക് പുറത്തുള്ളവരും; പിന്തുണച്ചവർ ചുരുക്കം

ജി സുധാകരനെതിരെ പരാതിയുടെ കെട്ടഴിച്ച് പാർട്ടി കമ്മീഷന് മുന്നിൽ പ്രമുഖർ; എച്ച് സലാമിന്റെ പരാതികളെ പിന്തുണച്ച് സജി ചെറിയാനും എ എം ആരിഫും; തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്‌സണൽ സ്റ്റാഫംഗം; പരാതിയുമായി എത്തിയവരിൽ അന്വേഷണ പരിധിക്ക് പുറത്തുള്ളവരും; പിന്തുണച്ചവർ ചുരുക്കം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സിപിഎം അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെതിരെ പരാതികളുടെ കെട്ടഴിച്ച് പ്രമുഖർ. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തിയിരുന്നു.

പ്രാദേശിക നേതാക്കളിൽ നിന്നുള്ള വിവരങ്ങളും തേടയിരുന്നു. ഏരിയാ, ലോക്കൽ കമ്മിറ്റി നേതാക്കളുമായും പാർട്ടി കമ്മീഷൻ ആശയവിനിമയം നടത്തിയിരുന്നു.

മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്‌സണൽ സ്റ്റാഫംഗം വേണുഗോപാൽ പരാതിപ്പെട്ടു.

അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളിൽ നിന്ന് ഹാജരായവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്. അതേസമയം, രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും.

നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്‌സിലെ വിവരങ്ങളും കമ്മീഷൻ ശേഖരിച്ചു. ആരോപണ വിധേയനായ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും കഴിഞ്ഞ ദിവസം പാർട്ടി കമ്മീഷന് മുന്നിൽ ഹാജരായിരുന്നു.

ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും കമ്മീഷൻ അംഗങ്ങളായ എളമരം കരീമും, കെ തോമസും പങ്കെടുക്കും. അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജി സുധാകരനതിരെ നടപടി വേണമോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുക.

ജി.സുധാകരൻ മൽസരിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥി എച്ച് സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി.സുധാകരനടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയർന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ജി.സുധാകരനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

അമ്പലപ്പുഴ എംഎൽഎ എച്ച്.സലാമും എ.എം ആരിഫ് എം പിയുമടക്കമുള്ളവർ അടക്കമുള്ളവർ ജില്ലാ കമ്മിറ്റിയിൽ സുധാകരനെതിരെ വിമർശനമുന്നയിച്ചു. വിമർശനങ്ങളുയർന്ന ജില്ലാ നേതൃയോഗങ്ങളിലും തിരഞ്ഞെടുപ്പ് ' അവലോകന രേഖ അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയിലും ജി.സുധാകരൻ പങ്കെടുത്തിരുന്നില്ല. അമ്പലപ്പുഴയിൽ സീറ്റ് ലഭിക്കാത്തതിന്റെ എതിർപ്പ് പ്രചരണത്തിനിടെ പ്രകടിപ്പിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.

അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി എസ്ഡിപിഐക്കാരനാണെന്ന് പ്രചാരണം ചിലർ നടത്തിയെങ്കിലും അത് പ്രതിരോധിക്കാൻ സുധാകരൻ ശ്രമിച്ചില്ലെന്നായിരുന്നു സലാമിന്റെ പ്രധാന ആരോപണം. കുടുംബയോഗങ്ങളിലെ ശരീരഭാഷ വോട്ടർമാർക്ക് തെറ്റായ സൂചനകൾ നൽകുന്നതായിരുന്നു, മണ്ഡലത്തിൽ വികസന രേഖ പുറത്തിറക്കിയില്ല തുടങ്ങിയ ആക്ഷേപങ്ങളും ഉയർന്നു. സംസ്ഥാന നേതൃത്വത്തിനും പരാതികൾ ലഭിച്ചിരുന്നു.

സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയിൽ നിന്നുള്ള അംഗങ്ങളും സുധാകരനെതിരെ വിമർശനമുന്നയിച്ചു. ഇതേ തുടർന്നാണ് പാർട്ടി അമ്പലപ്പുഴ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. 25 ന് കമ്മീഷൻ തെളിവെടുപ്പിനെത്തുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയിൽ പാർട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ അറിയിച്ചിരുന്നത്.

ആലപ്പുഴയിലെത്തിയ കമ്മിഷനംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും ജില്ലാ സെക്രട്ടറി ആർ.നാസറുമായി ചർച്ച നടത്തിയിരുന്നു. പരാതി ഉന്നയിച്ചവരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ സിപിഎം അംഗങ്ങളിൽ നിന്നുമാണ് പ്രധാനമായും വിശദാംശങ്ങൾ തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP