Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഇന്ന് ഇന്ന് 17,466 പേർക്ക് കോവിഡ്; ഏഴു ജില്ലകളിൽ ആയിരം കടന്ന് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ശതമാനത്തിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,42,008 സാമ്പിളുകൾ; 66 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; ആകെ മരണം 16,035 ആയി

സംസ്ഥാനത്ത് ഇന്ന് ഇന്ന് 17,466 പേർക്ക് കോവിഡ്; ഏഴു ജില്ലകളിൽ ആയിരം കടന്ന് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ശതമാനത്തിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,42,008 സാമ്പിളുകൾ; 66 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; ആകെ മരണം 16,035 ആയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,466 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂർ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂർ 884, കോട്ടയം 833, കാസർഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂർ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂർ 796, കോട്ടയം 784, കാസർഗോഡ് 632, പത്തനംതിട്ട 468, വയനാട് 370, ഇടുക്കി 343 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 16, വയനാട് 9, പാലക്കാട്, കാസർഗോഡ് 8 വീതം, തൃശൂർ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,247 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1460, പത്തനംതിട്ട 405, ആലപ്പുഴ 660, കോട്ടയം 495, ഇടുക്കി 205, എറണാകുളം 1306, തൃശൂർ 2006, പാലക്കാട് 1124, മലപ്പുറം 2467, കോഴിക്കോട് 2019, വയനാട് 423, കണ്ണൂർ 1040, കാസർഗോഡ് 625 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,35,768 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,09,540 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടി.പി.ആർ. 5ന് താഴെയുള്ള 73, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP