Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറു വർഷത്തെ പ്രണയം സാക്ഷാത്കരിച്ചത് ധന്യയെ വീട്ടിൽ നിന്നും ഇറക്കികൊണ്ടുവന്ന്; തുടർന്ന് വീട്ടുകാർ വിവാഹം നടത്തിയതോടെ സ്വപ്‌നം കണ്ടത് സുന്ദരമായൊരു ജീവിതം; പ്രതീക്ഷകൾ തകിടം മറിഞ്ഞത് ഭർത്താവിന്റെ മദ്യപാനം വർധിച്ചതോടെ; മദ്യാസക്തിയുടെ അന്തരഫലമായി ഒരു ജീവൻ കൂടി പൊലിയുമ്പോൾ

ആറു വർഷത്തെ പ്രണയം സാക്ഷാത്കരിച്ചത് ധന്യയെ വീട്ടിൽ നിന്നും ഇറക്കികൊണ്ടുവന്ന്; തുടർന്ന് വീട്ടുകാർ വിവാഹം നടത്തിയതോടെ സ്വപ്‌നം കണ്ടത് സുന്ദരമായൊരു ജീവിതം;  പ്രതീക്ഷകൾ തകിടം മറിഞ്ഞത് ഭർത്താവിന്റെ മദ്യപാനം വർധിച്ചതോടെ;  മദ്യാസക്തിയുടെ അന്തരഫലമായി ഒരു ജീവൻ കൂടി പൊലിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശാസ്താംകോട്ട: ആറുവർഷത്തെ പ്രണയത്തിന് ജീവിക്കാനായി ആയുസ്സുണ്ടായത് വെറും രണ്ടരമാസം മാത്രം.ഒരു ജീവിതത്തിന്റെ സ്വപ്‌നത്തിന് മേൽ കരിനിഴലായത് അമിതമായ മദ്യാസക്തിയും.ഭർത്താവിന്റെ മദ്യപാനത്തിലുണ്ടായ മാനസിക സംഘർഷമാണ് ധന്യാദാസ് എന്ന ഇരുപത്തിരണ്ടുകാരിയുടെ ജീവനെടുത്തത്.കുന്നത്തൂർ മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ ധന്യാദാസി(22) നെ ശനിയാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആറുവർഷത്തെ പ്രണയം സാക്ഷാത്കരിക്കാൻ ധന്യയെ രാജേഷ് വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു വരികയായിരുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ട് തിരികെ കൊണ്ടുപോകുകയും വിവാഹം നടത്തുകയും ചെയ്തു. എന്നാൽ ആദ്യനാളുകളിൽ തന്നെ ടിപ്പർലോറി ഡ്രൈവറായ രാജേഷിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു.

വഴക്കുണ്ടാകുമ്പോൾ രാജേഷ് ലോറിയിൽ കിടക്കും. അപ്പോഴെല്ലാം കുറച്ചു കഴിയുമ്പോൾ ധന്യ രാജേഷിനെ വിളിച്ചുകൊണ്ടു വരുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മിക്ക ആഴ്ചയും ധന്യയുടെ വീട്ടിലേക്ക് ഇരുവരും പോയിരുന്നു. ധന്യയെ ജോലിസ്ഥലത്ത് വിടുന്നതും രാജേഷായിരുന്നു.പേരയം കരിക്കുഴി ധന്യാഭവനിൽ ഷൺമുഖദാസിന്റെയും - ലില്ലിക്കുട്ടിയുടെയും മകളാണ് ധന്യാദാസ്. കരുനാഗപ്പള്ളിയിലെ സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

ശാസ്താംകോട്ട ഡിവൈഎസ്‌പി രാജ്കുമാറിന്റെയും എസ്എച്ച്ഒ എ അനൂപിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP