Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയെന്ന ഉത്തരവ്; കണ്ണൂർ കലക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ പൊങ്കാല

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയെന്ന ഉത്തരവ്; കണ്ണൂർ കലക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ പൊങ്കാല

സ്വന്തം ലേഖകൻ

കണ്ണൂർ: കോ വിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിചിത്രമായ ഉത്തരവിട്ട കണ്ണൂർ കലക്ടർ ടി.വി സുഭാഷിന്റെ ഫെയ്‌സ് ബുക്ക് പേജിൽ പ്രതിഷേധത്തിന്റെ പൊങ്കാല.

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് എഴുപത്തി രണ്ട് മണിക്കൂർ മുമ്പ് ആർ.ടി.പി.സി ആർ ടെസ്റ്റ് നടത്തണമെന്ന വിചിത്ര ഉത്തരവാണ് ജനങ്ങളിൽ നിന്നും വിമർശനമഴിച്ചുവിട്ടത്. ഈ മാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തിൽ വരിക.

ഉത്തരവിനെതിരെ ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. സിപിഎം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കലക്ടറുടെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കുന്നതാണ് കലക്ടറുടെ തീരുമാനമെന്നും ടി.പി.ആർ കുറച്ച് കാണിക്കാനുള്ള തന്ത്രമാണെന്നും കണ്ണൂർ കോർപറേഷൻ മേയർ ആരോപിച്ചു.

ജില്ലയിലെ അൻപത് ശതമാനത്തിലധികം ആളുകകൾക്കും വാക്‌സിൻ ലഭിക്കാൻ ബാക്കി നിൽക്കെയാണ് ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻ കൂടിയായ കലക്ടറുടെ വിചിത്ര ഉത്തരവുണ്ടായിരിക്കുന്നത്. കോവിഡ് വാക്‌സിൻ എടുക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്.ഈ മാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തിൽ വരിക.പൊതു ഗതാഗത മേഖലയിലെ തൊഴിലാളികൾ കടകൾ,വാണിജ്യസ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്കും രണ്ട് ഡോസ് വാക്‌സിനോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും.

രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർ 15 ദിവസത്തിലൊരിക്കൽ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്ട്ടി്ഫിക്കറ്റ് ഹാജരാക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട വാക്‌സിനേഷൻ കണ്ണുർ ജില്ലയിൽ മുടന്തുമ്പോഴാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനവുമായി കലക്ടർ രംഗത്തെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് ഒരു പൊതുനയ മുണ്ടെന്നിരിക്കെ കണ്ണൂരിൽ മാത്രമായി പ്രത്യേക നയം കലക്ടർന്ധീകരിച്ചതിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് എതിർപ്പുണ്ട്.

ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഈ വിഷയം ദുരന്തനിവാരണ അഥോറിറ്റി യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. സിപിഎം പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച് നേരത്തെ കോൺഗ്രസും ബിജെപിയും കലക്ടർക്കെതിരെ പ്രതിഷേധ സമരം നടത്തിയിരുന്നു.കൊ വിഡ് സന്നദ്ധ സംഘടനാ പ്രവർത്തകർക്കുള്ള പാസ് സിപിഎം പ്രവർത്തകർക്ക് മാത്രം കലക്ടർ പക്ഷപാതപരമായി അനുവദിക്കുന്നുവെന്നാരോപിച്ച് കെ.സുധാകരൻ എംപിയും രംഗത്തു വന്നിരുന്നു.

എന്നാൽ ടി.പി ആർ കുറച്ച് കാണിക്കാനുള്ള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്നും തീരുമാനം സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും ഇതു ഗുണകരമാകുമെന്നും കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ആരോപിച്ചു. ഈ വാദം തെറ്റാണെന്ന് സമർത്ഥിച്ചു കൊണ്ട് മേയർക്ക് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ കലക്ടർ മറുപടി നൽകിയിട്ടുണ്ട്.

ആർ.ടി.പി.സി.ആർ ചെയ്യുന്നതിനായി ആരും സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടെന്നും എല്ലാവർക്കും സൗജന്യമായി ചെയ്ത് നൽകാനാണ് ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നതെന്നായിരുന്നു വിമർശനങ്ങളോടുള്ള കലക്ടറുടെ പ്രതികരണം. എന്നാൽ ഇത് അപ്രായോഗികമാണന്നാണ് ആരോഗ്യപ്രവർത്തകരുടെ നിലപാട്.

കോവിഡ് വ്യാപനം തുടങ്ങി രണ്ടു വർഷത്തിലെത്തി നിൽക്കവെ രാപ്പകൽ തങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കലക്ടറുടെ പുതിയ തീരുമാനം താളം തെറ്റിക്കുമെന്നാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP