Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യെദിയൂരപ്പയ്ക്കു പകരം മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി പ്രഹളാദ് ജോഷി; താനൊന്നുമറിഞ്ഞിട്ടില്ലെന്ന് പ്രതികരണം

യെദിയൂരപ്പയ്ക്കു പകരം മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി പ്രഹളാദ് ജോഷി; താനൊന്നുമറിഞ്ഞിട്ടില്ലെന്ന് പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു പകരം താൻ മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി കേന്ദ്ര കൽക്കരി മന്ത്രി പ്രഹ്ളാദ് ജോഷി. ബിജെപി. നേതൃത്വം ഇങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടേയില്ല. മാധ്യമങ്ങൾ മാത്രമാണു ചർച്ചചെയ്യുന്നതെന്നും ജോഷി.

പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങുമെന്നു മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തോട് രാജിവയ്ക്കാൻ നേതൃത്വം ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്നാണ് പ്രഹ്ളാദ് ജോഷിയുടെ വാക്കുകൾ. മുഖ്യമന്ത്രിപദത്തിൽനിന്നുള്ള പുറത്തുപോകലിന്റെ സൂചനകൾ കഴിഞ്ഞയാഴ്ച യെദിയൂരപ്പ തന്നെയാണ് നൽകിയത്.ഇതോടെയാണ് പ്രഹ്ളാദ് ജോഷി പകരക്കാരനാകുമെന്ന അഭ്യൂഹം പടർന്നത്.

അതിനിടെ, തന്നെ മാറ്റുന്നപക്ഷം ലിംഗായത്ത് ഇതര വിഭാഗക്കാരനായിരിക്കണം പിൻഗാമിയെന്ന നിർദേശവുമായി യെദിയൂരപ്പ രംഗത്തെത്തിയതായി സൂചനയുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP