Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദിച്ച സംഭവം: കേസ്സെടുക്കാൻ വൈകിയതിന് വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദിച്ച സംഭവം: കേസ്സെടുക്കാൻ വൈകിയതിന് വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും ഭാര്യാപിതാവിനെയും മർദിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി സംഭവസ്ഥലത്തെത്തി തെളിവെടുത്തു. മൂന്ന് മാസം മുൻപ് പരാതി ലഭിച്ചിട്ടും കൈപ്പറ്റ് രസീത് പോലും നൽകാതെ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതിന് ഈ മാസം 29-ന് കമ്മിഷൻ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകാൻ നോർത്ത് എസ്എച്ച്ഒയോട് കമ്മിഷൻ ആവശ്യപ്പെട്ടു. സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തങ്ങളുടെ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് യുവതി വനിതാ കമ്മിഷന് പരാതി നൽകിയതിന്റെയടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ വിളിച്ചുവരുത്തുന്നത്. വനിതാ കമ്മിഷനും, വിവിധ വകുപ്പുകളും പൊലിസും ഉൾപ്പെടെ സ്ത്രീധനത്തിനെതിരെ വ്യാപകമായ പ്രചാരണപരിപാടികൾ നടത്തുമ്പോഴും സ്ത്രീധന പീഡന പരാതികളിൽ പൊലീസിന്റെ നിസംഗത കമ്മിഷൻ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.

പച്ചാളം സ്വദേശി ജിപ്സൺ പീറ്ററിനെ യുവതി വിവാഹം കഴിച്ചിട്ട് മൂന്ന് മാസമായി. അന്നുമുതൽ എറ്റിഎം കാർഡ് കസ്റ്റഡിയിൽ വാങ്ങിവയ്ക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. രണ്ടാം വിവാഹമായതിനാൽ എന്തും പീഡനം സഹിച്ചും ഇവിടെ കഴിയണമെന്നും അല്ലെങ്കിൽ ആളുകൾ നിന്നെ മാത്രമേ കുറ്റപ്പെടുത്തുകയുള്ളൂവെന്ന് ഭർത്താവ് ജിപ്സൺ പറഞ്ഞതായി യുവതി വെളിപ്പെടുത്തി. തന്നെയും തന്റെ പിതാവിനെയും മർദിച്ചതിന് പരാതി നൽകിയെങ്കിലും പൊലീസ് ലഘുവായ വകുപ്പുകൾ ചുമത്തിയത് ജിപ്സണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയെന്നും തന്നെ മർദിച്ചതായ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP