Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാധാരണക്കാരന്റെ കല്യാണത്തിന് 101 പേർ ആയാൽ പൊറുക്കാനാവാത്ത കുറ്റം; ലീഗ് നേതാവ് എൻ.എ.നെല്ലിക്കുന്നിന്റെ ഭാര്യാസഹോദിയുടെ മകളുടെ ആഡംബര വിവാഹത്തിന് ഒത്തുകൂടിയത് 1500 ഓളം പേർ; കാസർകോഡ് വിവാഹമാമാങ്കം ഒരുക്കിയത് ലീഗ് നേതാവും പ്രവാസി വ്യവസായിയുമായ എസ്ബികെ

സാധാരണക്കാരന്റെ കല്യാണത്തിന് 101 പേർ ആയാൽ പൊറുക്കാനാവാത്ത കുറ്റം; ലീഗ് നേതാവ് എൻ.എ.നെല്ലിക്കുന്നിന്റെ ഭാര്യാസഹോദിയുടെ മകളുടെ ആഡംബര വിവാഹത്തിന് ഒത്തുകൂടിയത് 1500 ഓളം പേർ; കാസർകോഡ് വിവാഹമാമാങ്കം ഒരുക്കിയത് ലീഗ് നേതാവും പ്രവാസി വ്യവസായിയുമായ എസ്ബികെ

മറുനാടൻ ബ്യൂറോ

കാസർകോട്: കോവിഡ് വ്യാപനം വീണ്ടും ഏറുന്നതിനിടെ, മുസ്ലിം ലീഗ് നേതാവിന്റെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് കൂടിയത് 1500 ഓളം പേർ. ലീഗ് നേതാവും കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിന്റെ ഭാര്യാ സഹോദരിയുടെയും കാസർകോട് നെല്ലിക്കുന്ന് സ്വദേശിയും വിദേശ വ്യവസായിയുമായ സുൽത്താൻ സമീർ ബി കെയുടെയും മകളുടെ വിവാഹമാണ് വിവാദമായിരിക്കുന്നത്. ആയിരം മുതൽ 1500 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിന്റെ കാർമികത്വത്തിലാണ് വിവാഹ മാമാങ്കം അരങ്ങേറിയത്.

വിദ്യാനഗർ കൊല്ലങ്ങനത്തെ ട്രിബോൺ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസോർട്ടിലാണ് കല്യാണ ആഘോഷം നടന്നത്. ശബ്ദവും വെളിച്ചവും ക്രമീകരിക്കാൻ തന്നെ ഏഴോളം വലിയ ജനറേറ്ററുകളാണ് ഇവിടെ ഉപയോഗിച്ചത്. ഗാനമേളയും 1500 പേർക്കുള്ള ഓപ്പൺ ബുഫെ സിസ്റ്റത്തിൽ ഉള്ള ഫുഡ് കോർട്ട് ഇവിടെ ഒരുക്കിയിരുന്നു.

നിരവധി സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുത്തെ വിവാഹ ആഘോഷത്തിന് എതിരെ നാട്ടുകാർ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. നേരത്തെ സമാന രീതിയിലുള്ള കല്യാണ മാമാങ്കങ്ങളും നിശാ പാർട്ടികളും ഈ റിസോർട്ട് കേന്ദ്രീകരിച്ച് നടന്നതായും നാട്ടുകാർ ആരോപിക്കുന്നു. രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ട് റിസോർട്ടിനെതിരെ ചെറുവിരലനക്കാൻ പോലും ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല.

സംഭവ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും വിവാഹത്തിന്റെ വീഡിയോ ചിത്രീകരിച്ചു മടങ്ങുക മാത്രമായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ, സംഭവമറിഞ്ഞ ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ പ്രദേശത്ത് പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തുകയും കല്യാണത്തിന് പങ്കെടുക്കാൻ വന്നവരെ തിരിച്ചയക്കുകയും ചെയ്തു. കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കാത്തവരിൽ ചിലർ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷവും ചൊരിയുകയും ചെയ്തു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും കോവിഡ് നിയമം ലംഘിച്ചു കല്യാണത്തിന് എത്തുകയും ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തത് വലിയ രീതിയിലുള്ള വിമർശനത്തിന് കാരണമായി. ഒരു സാധാരണക്കാരന്റെ കല്യാണത്തിന് 101 പേർ ആയാൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുന്ന മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും ഒരു ദാക്ഷിണ്യവും കാണിക്കാത്ത നിയമനടപടി സികരിക്കുന്ന ഉദ്യോഗസ്ഥരും വിദേശ വ്യവസായിയുടെ മകളുടെ വിവാഹത്തിന് പങ്കെടുത്തതണ് ജനത്തെ ഏറെ ചൊടിപ്പിച്ചത്. ഇന്ത്യ രാജ്യത്തെ നിയമവ്യവസ്ഥകളും കോടതിയും വെല്ലുവിളിച്ചു നടത്തിയ വിവാഹ മാമാങ്കത്തിന് എതിരെ നിയമ നടപടികൾ സ്വീകരിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.

അതേസമയം കല്യാണം നടത്തിയവർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. വിദേശ വ്യവസായിക്കെതിരെ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇദ്ദേഹത്തിന് ചില പ്രവർത്തികൾ സംശയം ഉളവാക്കുന്നതായും പൊലീസ് പറയുന്നു. റിസോർട്ട് അടച്ചിടാൻ പൊലീസ് ആവശ്യപ്പെട്ടതായും ജനപ്രതിനിധികൾ ഇടപെട്ട് തടഞ്ഞതായി വിവരമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP