Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടോക്യേയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ; ഒളിംപിക്‌സിലെ ആദ്യദിനം ഇന്ത്യ മെഡൽ നേടുന്നത് പുതുചരിത്രം; പി വി സിന്ധുവിന് ശേഷം വെള്ളി മെഡൽ നേരിടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത; ടോക്യോയിൽ ഇന്ത്യയുടെ ഭാഗ്യനക്ഷത്രമായി മീരാബായ് ചാനു

ടോക്യേയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ;  ഒളിംപിക്‌സിലെ ആദ്യദിനം ഇന്ത്യ മെഡൽ നേടുന്നത് പുതുചരിത്രം; പി വി സിന്ധുവിന് ശേഷം വെള്ളി മെഡൽ നേരിടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത; ടോക്യോയിൽ ഇന്ത്യയുടെ ഭാഗ്യനക്ഷത്രമായി മീരാബായ് ചാനു

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ മാരാബായ് ചാനുവാണ് വെള്ളി മെഡൽ നേടിയത്. 49 കിലോഗ്രാം വനിതകളുടെ ഇനത്തിലാണ് ചാനു മെഡൽ നേടിയത്. ഒന്നാം സ്ഥാനത്ത് ചൈനീസ് താരമാണ്. സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയർത്തിയാണ് ചരിത്രനേട്ടം. സ്നാച്ചിൽ 87 കിലോയും ജർക്കിൽ 115 കിലോയും ഉയർത്തി. അവസാന ശ്രമത്തിൽ 117 കിലോയിൽ പരാജയപ്പെട്ടതോടെയാണ് സ്വർണം നഷ്ടമായത്.

ക്ലീൻ ആൻഡ് ജെർക്കിൽ രണ്ടാം ശ്രമത്തിൽ 115കിലോ എടുത്തുയർത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡൽ ഉറപ്പിച്ചത്. നേരത്തെ ഭാരദ്വേഹനത്തിൽ കർണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡൽ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും 110, 130 കിലോ ഉയർത്തിയാണ് കർണം മല്ലേശ്വരി 2000ൽ സിഡ്നിയിൽ വെങ്കലം നേടിയത്.

സ്നാച്ചിൽ 84കിലോ ഉയർത്തി മീരാബായി ചാനു. രണ്ടാം ശ്രമത്തിൽ 87കിലോ ഉയർത്തിയതോടെ മീരാഭായി മെഡൽ പ്രതീക്ഷ നൽകിയിരുന്നു. കരിയറിലെ തന്റെ മികച്ച പ്രകടനത്തിനൊപ്പമെത്തി മീരബായി ചാനു ഇവിടെ. എന്നാൽ മുന്നാം ശ്രമത്തിൽ 89 കിലോഗ്രാമത്തിൽ മീരാബായി ചാനുവിന് പിഴച്ചു. സ്നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു.

ക്ലിന്റ് ആൻഡ് ജെർക്കിൽ 110 കിലോ ഉയർത്തിയാൽ മെഡൽ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു മീരാബായി ചാനു.ഇവിടെ ആദ്യ ശ്രമത്തിൽ 110 കിലോയിൽ മീരാബായി ചാനു മികവ് കാണിച്ചപ്പോൾ ഇന്ത്യ മെഡൽ ഉറപ്പിച്ചു. 92 കിലോഗ്രാം ഉയർത്തി ചൈനയുടെ ഹോ സുഹ്യൂ ഒളിംപിക്സ് റെക്കോർഡ് സൃഷ്ടിച്ചു.

പി വി സിന്ധുവിന് ശേഷമാണ് ഒരു വെള്ളിമെഡൽ ഇന്ത്യക്ക് ലഭിക്കുന്നത്. ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചാനു. നേരത്തെ കർണം മല്ലേശ്വരിയിലൂടെ ഇന്ത്യ ഒളിമ്പ്ക്‌സ് മെഡൽ നേടിയിരുന്നു. ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000ൽ സിഡ്നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

ഭാരോദ്വഹന വേദിയിൽ നിന്ന് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡൽ ജേതാവ് കർണ്ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷ തെറ്റിക്കാതെയാണ് ചാനും ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയത്. ഒരു ഒളിംപിക്‌സിൽ ആദ്യ ദിനം തന്നെ ഇന്ത്യ മെഡൽ നേടുന്നത് ആദ്യമാണ്. ഈ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പ്രകടനം വരും നാളുകളിൽ റെക്കോർഡുകളിലേക്ക് എത്തുമെന്ന സൂചയാണ് ചാനുവിന്റെ മെഡൽ നേട്ടം.

മണിപ്പൂർ സ്വദേശിനാണ് ചാനു. ഇക്കുറി ഏറെ പ്രതീക്ഷകൾ ചാനുവിൽ ഉണ്ടായിരുന്നു. ഈ പ്രതീക്ഷ തെറ്റിക്കാതെയാണ് ചാനു മെഡൽ നേടിയിരിക്കുന്നത്. 2016ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വനിതകളുടെ 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു ചാനു. വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ചാനു റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നു. അന്ന് കൈവിട്ട മെഡലാണ് ടോക്യോയിൽ ചാനു നേടിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP