Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിക്ഷേപ തുക ഇരട്ടിയായി നൽകും; ചതി തിരിച്ചറിയാതെ പലരും നിക്ഷേപിച്ചത് ഒരു ലക്ഷം മുതൽ 15 കോടി വരെ; ഒടുവിൽ നാട്ടുകാരുടെ 600 കോടി തട്ടിയെടുത്ത ശേഷം തമിഴ്‌നാട്ടിലെ ബിജെപി നേതാവും സഹോദരനും മുങ്ങി: കേസെടുത്ത് പൊലീസ്

നിക്ഷേപ തുക ഇരട്ടിയായി നൽകും; ചതി തിരിച്ചറിയാതെ പലരും നിക്ഷേപിച്ചത് ഒരു ലക്ഷം മുതൽ 15 കോടി വരെ; ഒടുവിൽ നാട്ടുകാരുടെ 600 കോടി തട്ടിയെടുത്ത ശേഷം തമിഴ്‌നാട്ടിലെ ബിജെപി നേതാവും സഹോദരനും മുങ്ങി: കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തഞ്ചാവൂർ: ഇരട്ടി തുക തിരിച്ചു നൽകുന്ന പദ്ധതിയുടെ പേരിൽ നാട്ടുകാരെ കബളിപ്പിച്ച് 600 കോടി തട്ടിയെടുത്ത ശേഷം മുങ്ങിയ തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശികളായ ബിജെപി നേതാവിനും സഹോദരനും എതിരെ പൊലീസ് കേസെടുത്തു. 'ഹെലിക്കോപ്റ്റർ സഹോദരങ്ങൾ' എന്നപേരിൽ തഞ്ചാവൂരിൽ അറിയപ്പെട്ട എം.ആർ. ഗണേശ്, എം.ആർ.സ്വാമിനാഥൻ എന്നിവർക്കേതിരെയാണ് പൊലീസ് കേസെടുത്തത്. ഇവർ ഒളിവിലാണ്. ഇവരുടെ സഹായിയെ അറസ്റ്റ് ചെയ്തു

നിക്ഷേപിക്കുന്ന പണം നിശ്ചിത കാലയളവിൽ ഇരട്ടിയായി നൽകാം എന്ന് ഉറപ്പ് നൽകിയായിരുന്നു തട്ടിപ്പ്. ആദ്യ ഘട്ടത്തിൽ കുറച്ചു പേർക്ക് പണം ഇരട്ടിയായി തിരിച്ച് നൽകി ആളുകളിൽ വിശ്വാസ്യത ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവരെ വിശ്വസിച്ച് ഒരു ലക്ഷം രൂപ മുതൽ 15 കോടി രൂപ വരെ നിക്ഷേപിച്ചവരാണ് ചതിയിൽപ്പെട്ടവരെല്ലാം. കുറച്ച് വർഷം മുൻപ് കുംഭകോണത്ത് ഇരുവരും ചേർന്ന് വിക്ടറി ഫിനാൻസ് എന്ന സ്ഥാപനം തുടങ്ങി. ഈ സ്ഥാപനം വഴിയാണ് തട്ടിപ്പിന് കളം ഒരുങ്ങിയത്.

നിക്ഷേപിക്കുന്ന തുക ഒരു വർഷത്തിനകം ഇരട്ടിയാക്കി തിരിച്ചു തരാം എന്ന ഉറപ്പ് നൽകി നൂറിലധികം പേരിൽ നിന്ന് പണം കൈക്കലാക്കിയത്. പണം വാങ്ങാനായി ഏജന്റ്മാരെയും നിയോഗിച്ചിരുന്നു. ഇങ്ങനെ ആകെ 600 കോടി രൂപയോളം സമാഹരിച്ചു.എന്നാൽ, കഴിഞ്ഞ കുറച്ചുമാസമായി ആളുകൾ പണം തിരിച്ച് ചോദിക്കുമ്പോൾ സഹോദരങ്ങൾ ഗുണ്ടകളെ വിട്ടും രാഷ്ട്രീയ സ്വാധീനം കാട്ടിയും ഭീഷണിപ്പെടുത്തി. പണം തിരികെ നൽകിയുമില്ല.

15 കോടി രൂപ നഷ്ടപ്പെട്ട ജാഫറുള്ളയുടേയും ഭാര്യ ഫൈരാജ് ഭാനുവിന്റെയും പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസന്വേഷണത്തിന് തഞ്ചാവൂർ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. വിക്ടറി ഫിനാൻസിന്റെ മാനേജർ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതികളായ സഹോദരങ്ങൾ ഒളിവിലാണ്. ഇവരുടെ 11 ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നാട്ടിൽ പാൽ ശുദ്ധീകരണ പ്ലാന്റ് തുടങ്ങിയും സ്വകാര്യ ഹെലിപ്പാഡ് നിർമ്മിച്ച് സ്വന്തമായി ഹെലിക്കോപ്റ്റർ വാങ്ങിയുമെല്ലാം നാട്ടുകാരുടെ ആദരവും വിശ്വാസ്യതയും നേടിയെടുക്കാൻ സഹോദരങ്ങൾ ശ്രമിച്ചു. അർജുൻ എന്ന പേരിൽ ഏവിയേഷൻ കമ്പനിയും രജിസ്റ്റർ ചെയ്തു. പ്രതി ഗണേശിനെ ബിജെപി. വ്യാപാര സംഘടനാ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയതായി ബിജെപി. തഞ്ചാവൂർ ജില്ലാ ഭാരവാഹികൾ അ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP