Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകൾ ആക്കും; എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥരും സിയിൽ 25 ശതമാനം പേരും; കാറ്റഗറി ഡിയിൽ അവശ്യ സർവ്വീസുകൾ മാത്രം

കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകൾ ആക്കും; എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥരും സിയിൽ 25 ശതമാനം പേരും; കാറ്റഗറി ഡിയിൽ അവശ്യ സർവ്വീസുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകൾ ആയി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം മൈക്രോ കണ്ടയിന്മെന്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനംവരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചാവും ഓഫീസ് പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാറ്റഗറി ഡിയിൽ അവശ്യ സർവ്വീസുകൾ മാത്രമേ പ്രവർത്തിക്കൂയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: ജില്ലകളിൽ പൊതുവെ കാര്യങ്ങൾ ഫലപ്രദമായി നീങ്ങുന്നുണ്ട്. കോൺടക്ട് ട്രെയ്സിങ്,ടെസ്റ്റിങ് എന്നിവയ്ക്കൊപ്പം വാക്സിനേഷനും ഒന്നിച്ചു നീക്കാനാവണം. ഫലപ്രദമായി വക്സിനേഷൻ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് ദേശീയതലത്തിൽ നേരത്തെ വിലയിരുത്തപ്പെട്ടതാണ്. സീറോ വേയ്സ്റ്റേജ്, കൂടുതൽ ഡോസ് വാക്സിനേഷൻ എന്നീ കാര്യങ്ങളിലൊക്കെ നാം മുന്നിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിവയിൽ 50 ശതമാനംവരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചാവും ഓഫീസ് പ്രവർത്തനം. കാറ്റഗറി ഡിയിൽ അവശ്യ സർവ്വീസുകൾ മാത്രമേ പ്രവർത്തിക്കൂ.

എ, ബി, പ്രദേശങ്ങളിൽ ബാക്കിവരുന്ന 50 ശതമാനം പേരും സി യിൽ ബാക്കിവരുന്ന 25 ശതമാനം പേരും, എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടാവണം. അവർക്ക് അതിനുള്ള ചുമതല നൽകാൻ കലക്ടർമാർ മുൻകൈയെടുക്കണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി വിഭാഗത്തിൽ അവശ്യ സർവ്വീസുകൾ മാത്രമാണ് പ്രവർത്തിക്കുക എന്നതിനാൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകൾ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിന്മെന്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്നുതുടങ്ങിയിരിക്കുകയാണ്. മറ്റ് മഹാമാരികളുമായി തട്ടിച്ച് നോക്കുമ്പോൾ താരതമ്യേന രോഗവ്യാപന സാധ്യത കൂടുതലുള്ള രോഗമാണ് കോവിഡ്. ആഗോളാന്തരയാത്രകൾ മുൻകാലങ്ങളെക്കാൾ വളരെ വർധിച്ചിട്ടുള്ളതുകൊണ്ട് പകർച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഒരു രാജ്യത്തിനോ ഭൂഖണ്ഡത്തിനോ മാത്രമായി സാധ്യമല്ല. വിദേശരാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച് കഴിഞ്ഞാണ് ഇന്ത്യയിൽ രണ്ടാം തരംഗം ആരംഭിച്ചത്. രോഗ പ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60% പേർക്കെങ്കിലും വാക്സിൻ നൽകേണ്ടതുണ്ട്. ഇതിനകം ആൽഫ, ബീറ്റ, ഗാമ ഡെൽറ്റ എന്നിങ്ങനെ നാലുതരം വൈറസ് വകഭേദങ്ങൾ ആവിർഭവിച്ചിട്ടുണ്ട്. ഇതിൽ ഡെൽറ്റ വകഭേദം വ്യാപന നിരക്ക് വളരെ കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാൻ ഭാഗികമായി ശേഷി ആർജ്ജിച്ചിട്ടുതുമാണ്. ഇപ്പോൾ ഇന്ത്യയിൽ ഡെൽറ്റാവൈറസാണ് കൂടുതലായി കണ്ടുവരുന്നത്.

കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധശേഷി അവശ്യമായ തോതിൽ കൈവരിക്കാൻ കഴിഞ്ഞാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല ചെയ്യുന്നത്. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്സിൻ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. അത്കൊണ്ട് ഈ ഘട്ടത്തിൽ അതിവേഗം വാക്സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാൻ ആണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഡെൽറ്റ വൈറസ് സാന്നിധ്യമുള്ളതുകൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആൾകൂട്ട സന്ദർഭങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രതകാട്ടണം.

മൂന്നാം തരംഗം ഉണ്ടായാൽ അത് കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം കേവലം 4% കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. കുട്ടികളിലെ മരണ നിരക്കും വളരെ കുറവാണ്. എങ്കിലും മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP