Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ പാത വികസന പ്രവർത്തനം പാതിവഴിയിൽ; കണിയാപുരം മുതൽ കൊല്ലം വരെ ആറുവരി പാത നിർമ്മാണം എങ്ങുമെത്തിയില്ല; റോഡിനു ഇരുവശവും ഇന്റർലോക്ക് ചെയ്തു നടപ്പാത നിർമ്മാണം അശാസ്ത്രീയമെന്ന ആരോപണവുമായി നാട്ടുകാർ

ദേശീയ പാത വികസന പ്രവർത്തനം പാതിവഴിയിൽ; കണിയാപുരം മുതൽ കൊല്ലം വരെ ആറുവരി പാത നിർമ്മാണം എങ്ങുമെത്തിയില്ല; റോഡിനു ഇരുവശവും ഇന്റർലോക്ക് ചെയ്തു നടപ്പാത നിർമ്മാണം അശാസ്ത്രീയമെന്ന ആരോപണവുമായി നാട്ടുകാർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ദേശീയ പാതയെന്നാണ് അറിയപ്പെടുന്നതെങ്കിലും രണ്ട് വരി പാതയായി ഇപ്പോഴും തുടരുന്ന കണിയാപുരം - ആറ്റിങ്ങൽ മുതൽ കൊല്ലം വരെയുള്ള പാതയിലെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനത്തിനെതിരെ നാട്ടുകാർ രംഗത്ത്. ആറുവരി പാത നിർമ്മിക്കാനാവശ്യമായ സ്ഥലം അടക്കം ഉണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതെ നിലവിലുള്ള റോഡിന് ഇരുവശവും ഇന്റർലോക്ക് ചെയ്തു നടപ്പാത നിർമ്മിക്കാനുള്ള നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്.

നടപ്പാത നിർമ്മാണത്തിന് പുറമെ കനമുള്ള പൈപ്പ് കൊണ്ട് റീലിങ്ങ്‌സ് സ്ഥാപിച്ചു നടപ്പാത വേർതിരിക്കുന്നുണ്ട്. രാത്രിയിൽ ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത വീതി കുറഞ്ഞ ഈ പാതയിലൂടെ അപകടകരമായ രീതിയിലാണ് വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്.



അതിവേഗത്തിൽ വാഹനങ്ങൾ ഓവർ ടേക്ക് ചെയ്തു വരുന്നത് കാൽനട യാത്രക്കാരുടെ ജീവന് പലപ്പോഴും ഭീഷണി ആകാറുണ്ട്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസ്സഞ്ചർ ബസുകൾക്കു പുറമെ ലോറികൾ, മീൻ വണ്ടികൾ തുടങ്ങിയവയും അതിവേഗത്തിലാണ് ഇതുവഴി കടന്നുപോകാറുള്ളത്.

റോഡിന്റെ അരികുപറ്റി അതിവേഗത്തിൽ വാഹനങ്ങൾ കടന്നുവരുമ്പോൾ പലപ്പോഴും കാൽനടയാത്രക്കാർ റോഡ് സൈഡിലേക്ക് ചാടിയിറങ്ങിയാണ് രക്ഷപ്പെടുന്നത്. ആറു വരി പാത നിർമ്മിക്കാൻ ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും റോഡിന്റെ വീതി കൂട്ടാനുള്ള നടപടികൾ ഇതുവരെ ആയിട്ടില്ല. ഇതിനിടെയാണ് റോഡ് വികസനത്തിന്റെ പേരിൽ നടപ്പാത നിർമ്മിക്കൽ പുരോഗമിക്കുന്നത്. ഇത് പാഴ്‌ചെലവായി മാറുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്.



ദേശീയ പാതയ്ക്ക് ആവശ്യമായ വീതി ഇല്ലാത്തതിനാൽ വലിയ ബ്ലോക്ക് പ്രദേശത്ത് രൂപപ്പെടാറുണ്ട്. തിരക്കേറിയ പാതയായിട്ടും ആറു വരിപ്പാത നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടെയാണ് അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ. റോഡ് വികസനത്തിന്റെ പേരിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ നടത്തുന്ന ഇത്തരം നിർമ്മാണ പ്രവർത്തികൾ വരുത്ത പാഴ്‌ചെലവാണെന്ന പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.

തലസ്ഥാന നഗരിയിലെ ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ എൻട്രൻസ് നിർമ്മാണവും, പാളയം അണ്ടർപാസ്സേജ് നിർമ്മാണവും പോലെ ഉപയോഗപ്പെടാത്ത ഇത്തരം അശാസ്ത്രീയ നിർമ്മാണങ്ങൾ ഭരണകർത്താക്കളുടേയും ഉദ്യോഗസ്ഥരുടെയും ഉദാഹരണങ്ങളാണെന്ന് നാട്ടുകാർ പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP