Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെഡിക്കൽ വിദ്യാർത്ഥിനികളെ കണ്ടാൽ ഉടൻ മുണ്ടു പൊക്കി നഗ്നത പ്രദർശിപ്പിക്കുന്നത് സ്ഥിരം പരിപാടി; പരിയാരത്തെ ഞരമ്പ് രോഗി സുനിലിനെ പൊക്കി പൊലീസ്; നവ ദമ്പതികളുടെ കിടപ്പറയിൽ ഏണി വെച്ച് കയറി ഒളിച്ചിരുന്ന് ഉറങ്ങിപ്പോയതും ഈ വിരുതൻ

മെഡിക്കൽ വിദ്യാർത്ഥിനികളെ കണ്ടാൽ ഉടൻ മുണ്ടു പൊക്കി നഗ്നത പ്രദർശിപ്പിക്കുന്നത് സ്ഥിരം പരിപാടി; പരിയാരത്തെ ഞരമ്പ് രോഗി സുനിലിനെ പൊക്കി പൊലീസ്; നവ ദമ്പതികളുടെ കിടപ്പറയിൽ ഏണി വെച്ച് കയറി ഒളിച്ചിരുന്ന് ഉറങ്ങിപ്പോയതും ഈ വിരുതൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളജ് ഹോസ്റ്റൽ പരിസരത്ത് വിദ്യാർത്ഥിനികൾക്ക് നേരെ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്നയാൾ അറസ്റ്റിൽ. തളിപ്പറമ്പ് ചിറവക്ക് സ്വദേശി കുണ്ടത്തിൽ പി.എൻ സുനിലി (47)നെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിന് സമീപം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് ഉടുമുണ്ട് പൊക്കി കാണിച്ച് നഗ്നത പ്രദർശിപ്പിച്ച് ഓടി രക്ഷപ്പെട്ട വിരുതനാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ജൂൺ24ന് രാവിലെയായിരുന്നു സംഭവം. നഗ്നത പ്രദർശനത്തിനിടെ വിദ്യാർത്ഥിനികൾ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ പരിയാരം പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പരിയാരം ഇൻസ്പെക്ടർ കെ.വി ബാബു, എസ്‌ഐ രൂപ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഫൽ, ഡിവൈ.എസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐ എ.ജി അബ്ദുൽ റൗഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കെട്ടിടത്തിലെ നിരീക്ഷണ കാമറയിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ കണ്ടെത്തി തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് വിശദമായി ചോദ്യം ചെയ്ത പ്രതിയെ എസ്‌ഐ രൂപ മധുസൂദനൻ അറസ്റ്റു ചെയ്തു. മാസങ്ങൾക്ക് മുമ്പ് ഇയാൾ പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിന് സമീപം കല്യാണ വീട്ടിൽ നവ ദമ്പതികളുടെ ആദ്യരാത്രി കാണാൻ കിടപ്പറയിൽ ഏണി വെച്ച് കയറി ഒളിച്ചിരുന്ന് ഉറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. ഹോസ്റ്റലിന്റെ മതിലിന് പുറത്തു നിന്നും സുനിൽനഗ്‌നതാപ്രദർശനം നടത്തുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥിനികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരുന്നു ഇതാണ് പ്രതിയെ പിടികൂടാൻ പൊലിസിനെ സഹായിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP