Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏലത്തോട്ടത്തിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

ഏലത്തോട്ടത്തിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. പൂപ്പാറ പുതുകുളത്താണ് സംഭവം. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമല (45) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 2.15നാണ് സംഭവം. ഏലത്തോട്ടത്തിൽ ജോലിയെടുക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിമല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ഇളങ്കോവൻ, ഗോപി.

മേഖലയിൽ നിരവധിപ്പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വനംവകുപ്പിനെതിരെ ജനരോഷമുയർന്നിട്ടുണ്ട്. ഭക്ഷ്യക്ഷാമം കാരണമാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP