Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ബെയർ‌സ്റ്റോ ടീമിൽ; ആർച്ചർ പുറത്ത്; ആദ്യടെസ്റ്റ് ഓഗസ്റ്റ് 4 മുതൽ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ബെയർ‌സ്റ്റോ ടീമിൽ; ആർച്ചർ പുറത്ത്; ആദ്യടെസ്റ്റ് ഓഗസ്റ്റ് 4 മുതൽ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ഇന്ത്യക്കെതിരെ അടുത്തമാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള 17 അംഗ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ പേസ് ബൗളർ ജോഫ്ര ആർച്ചറെ ഒഴിവാക്കിയപ്പോൾ ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സും പേസർ ഓലീ റോബിൻസണും ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലില്ലാത്ത ക്രിസ് വോക്‌സിനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്ക് പരിഗണിക്കുമെന്ന് ഇസിബി അറിയിച്ചു.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കളിച്ച് ഏഴു വിക്കറ്റുമായി തിളങ്ങിയ പേസർ ഓലീ റോബിൻസണെ 2012ലും 2014ലും നടത്തിയ വിവാദ ട്വീറ്റുകളുടെ പേരിൽ ഇസിബി പിഴയും വിലക്കും ചുമത്തിയെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെടുക്കുകയായിരുന്നു.

കൈമുട്ടിലെ പരിക്കിന് ശസസ്ത്രക്രിയക്ക് വിധേയനായ ആർച്ചറെ ആഷസ് പരമ്പരക്കുള്ള ടീമിലേക്കെ പരിഗണിക്കാൻ സാധ്യതയുള്ളു. ഐപിഎല്ലിനിടെ വിരലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റോക്‌സ് ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലൂടെയാണ് സ്റ്റോക്‌സ് വീണ്ടും കളത്തിലിറങ്ങിയത്. പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ സ്റ്റോക്‌സിന് വിശ്രമം അനുവദിച്ചിരുന്നു. ഓഗസ്റ്റ് നാലുമുതൽ ട്രെന്റ്ബ്രിഡ്ജിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP