Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഗുഡ് സർവീസ് എൻട്രി തിരികെ വേണം'; മരംമുറി വിവാദത്തിൽ സ്ഥാനം പോയ ഒ ജി ശാലിനി സർക്കാറിന് കത്തു നൽകി; നടപടിയിലൂടെ സാമാന്യ നീതി നിഷേധിക്കപ്പെട്ടു; മനോവ്യഥ ഉണ്ടാക്കിയെന്നും ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നും ഉദ്യോഗസ്ഥ; പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

'ഗുഡ് സർവീസ് എൻട്രി തിരികെ വേണം'; മരംമുറി വിവാദത്തിൽ സ്ഥാനം പോയ ഒ ജി ശാലിനി സർക്കാറിന് കത്തു നൽകി; നടപടിയിലൂടെ സാമാന്യ നീതി നിഷേധിക്കപ്പെട്ടു; മനോവ്യഥ ഉണ്ടാക്കിയെന്നും ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നും ഉദ്യോഗസ്ഥ; പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരം ലഭിച്ച അപേക്ഷയിൽ വിവാദമായ മരംമുറിയുടെ ഫയൽ നൽകിയതിന്റെ പേരിൽ നടപടി നേരിട്ട റവന്യൂ വകുപ്പിലെ ഒ ജി ശാലിനി തുടർന്ന നടപടിയുമായി മുന്നോട്ട്. ഗുഡ് സർവീസ് എൻട്രി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ശാലിനി മുഖ്യമന്ത്രിയുക്കും റവന്യൂ മന്ത്രിക്കും കത്തു നൽകി. റവന്യുമന്ത്രിക്കുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്ക് കൈമാറി. മരംമുറിയുടെ ഫയൽ വിവരാവകാശം വഴി നൽകിയതിനാണ് ശാലിനിക്കെതിരെ നടപടിയെടുത്തത്. ഈ മാസം 15ാം തീയതിയാണ് ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.

മരംമുറിയുമായി ബന്ധപ്പെട്ട കറന്റ്, നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറിയും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ ഒ.ജി. ശാലിനിയോട് അവധിയിൽപോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. ഫയലുകൾ നൽകിയതിന്റെ പ്രതികാരമായാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതെന്നാണ് ഉയരുന്ന ആക്ഷേപം.

മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശാലിനി നാലു പേജുള്ള കത്തും കൈമാറിയത്. നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നുമാണ് ശാലിനി കത്തിൽ പറയുന്നത്.

കത്ത് പരിശോധിച്ച മന്ത്രി തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. അപേക്ഷ നൽകാതെയാണ് ഗുഡ് സർവീസ് എൻട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നും ശാലിനി കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ശാലിനി കത്ത് കൈമാറിയിട്ടുണ്ട്.

വിവാദമായ മരം മുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയോട് തുടർച്ചയായ പ്രതികാര നടപടികളാണ് സർക്കാർ കൈക്കൊണ്ടത്. ശാലിനിയെ സെക്രട്ടേറിയറ്റിൽനിന്ന് മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റി നിയമിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ അസി.ഡയറക്ടർ തസ്തികയിലാണ് ഒരു വർഷത്തേക്കു നിയമനം. പകരം ആർ ആർ ബിന്ദുവിനെ റവന്യൂ വകുപ്പിൽ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയത്ു.

അനധികൃതമായി ഈട്ടിത്തടി വെട്ടി കടത്തിയവരേക്കാൾ മരംമുറി വിവാദത്തിൽ 'ശിക്ഷ' അനുഭവിക്കുന്നത് നിയമപ്രകാരം പ്രവർത്തിച്ച രണ്ട് വനിതാ ജീവനക്കാരാണ്. ഇവർക്കു നേരിടേണ്ടിവന്ന പ്രതികാരനടപടികളാണ് സർക്കാർവൃത്തങ്ങളിൽ ഉൾപ്പെടെ ഏറെ വിവാദമായിരിക്കുന്നത്. എന്ത് വലിയ അപരാധമാണ് ഇവർ കേരളത്തോടും സർക്കാരിനോടും ചെയ്തതെന്നു പരിശോധിക്കുമ്പോഴാണ് ഭരണസംവിധാനത്തിലെ ദുരൂഹമായ ചില വസ്തുതകൾ പുറത്തുവരുന്നത്.

മരംമുറിയുമായി ബന്ധപ്പെട്ട കറന്റ്, നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയിരുന്നു. ഒ.ജി.ശാലിനിയുടെ ജോലിയിലുള്ള ആത്മാർഥത സംശയാതീതമല്ലെന്നു ബോധ്യപ്പെട്ടതായി ഗുഡ് സർവീസ് എൻട്രി റദ്ദാക്കികൊണ്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി എന്ന പദവിക്കു പുറമേ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസർ കൂടിയായിരുന്നു ഒ.ജി.ശാലിനി. മുന്നിലെത്തുന്ന വിവരാവകാശ അപേക്ഷ പ്രകാരം വിവരങ്ങൾ നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം ഉദ്യോഗസ്ഥയ്ക്കാണ്. വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥ തീരുമാനിച്ചാൽ അതിനു തടസം നിൽക്കാൻ വകുപ്പ് സെക്രട്ടറിക്കോ ചീഫ് സെക്രട്ടറിക്കോ ആകില്ല. വിവരം നൽകാതിരിക്കാൻ ഫയലുകൾ വിളിച്ചു വരുത്തി പൂഴ്‌ത്തിവയ്ക്കാനുമാകില്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരിക്കാൻ മേലുദ്യോഗസ്ഥൻ ശ്രമിച്ചാൽ അയാൾക്കെതിരെ നടപടിയെടുക്കാൻ കമ്മിഷന് അധികാരമുണ്ട്. 25,000 രൂപ വരെ പിഴയ്ക്കു പുറമേ വകുപ്പുതല നടപടിയും കമ്മിഷനു ശുപാർശ ചെയ്യാം. മരംമുറിയുമായി ബന്ധപ്പെട്ട ഫിസിക്കൽ ഫയൽ റവന്യൂ മന്ത്രിയുടെ ഓഫിസിലായതിനാൽ ഇ ഫയലിന്റെ പകർപ്പുകളാണ് ശാലിനി വിവരാവകാശപ്രകാരം നൽകിയത്. ഫയലുകൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥരും മന്ത്രിയും ഫയലിലെഴുതിയ കുറിപ്പുകളും പുറത്തായി.

മികച്ച പ്രവർത്തനം നടത്തിയതിനാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്നു ഏപ്രിൽ മാസത്തിൽ ഉത്തരവിറക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയാണ് മൂന്നു മാസത്തിനുശേഷം ഉദ്യോഗസ്ഥയുടെ ജോലിയിലെ ആത്മാർഥത ചോദ്യം ചെയ്തത്. വിവരാവകാശ നിയമപ്രകാരം ഫയലുകൾ പുറത്തുപോയതും മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്തരവിറക്കാൻ നിർദ്ദേശിച്ച കാര്യം പൊതുജനമധ്യത്തിലെത്തിയതുമാണ് നടപടിക്കു കാരണമായതെന്നു ആക്ഷേപം ഉയർന്നിരുന്നു. മരം മുറി വിവാദമായതിനെത്തുടർന്ന് സെക്രട്ടേറിയറ്റിലെ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. സെക്രട്ടേറിയറ്റിലെ ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റുമായ അഡീഷനൽ സെക്രട്ടറി ബെൻസിയെയും റവന്യു വകുപ്പിൽനിന്ന് കടാശ്വാസ കമ്മിഷനിലേക്കു മാറ്റി. റവന്യു വകുപ്പിലെ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശവകുപ്പിലേക്കു മാറ്റി.

മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയ റവന്യൂ വകുപ്പിലെ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിക്കും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി ഫയൽ വിവരങ്ങൾ നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയുമാണ് പ്രതികാരനടപടി നേരിടുന്നത്. റവന്യൂ വകുപ്പിലെ കെട്ടികിടന്ന ഫയലുകൾ തീർപ്പാക്കിയതും നിയമകാര്യങ്ങളിലെ അറിവും ചൂണ്ടിക്കാട്ടി ഗുഡ് സർവീസ് എൻട്രി ലഭിച്ച ശാലിനി പെട്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് അത്ര 'ഗുഡ്' അല്ലാതായി മാറിയത്. ഈ രണ്ട് വനിതാ ഉദ്യോഗസ്ഥരേയും കടയോടെ വെട്ടിനീക്കാൻ ഉന്നത ഉദ്യോഗസ്ഥർ കാട്ടിയ തിടുക്കം മരംമുറി വിവാദത്തെ കൂടുതൽ ദുരൂഹമാക്കുകയാണ്.

മരംമുറിയുമായി ബന്ധപ്പെട്ട കറന്റ് നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയതിനെ തുടർന്നാണ് അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയോട് അവധിയിൽ പോകാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. പിന്നാലെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കുകയും ചെയ്തു. ഇത് വിവരാവകാശനിയമം അട്ടിമറിക്കുന്നതിനു തുല്യമാണെന്നാണ് ആക്ഷേപം ഉയരുന്നത്. റവന്യൂ വകുപ്പിലെ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരി മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതിനെ മറികടന്ന് ഉത്തരവിറക്കാൻ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നിർദ്ദേശം നൽകുകയായിരുന്നു.

പട്ടയ വ്യവസ്ഥകളിൽ ഭേഗഗതിവരുത്തികൊണ്ടു പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് കർഷകർ നട്ടു വളർത്തിയതും പട്ടയഭൂമിയിൽ നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാർക്കാണ് എന്നും 2017 മുതൽ നിലവിലുള്ള പഴയ വ്യവസ്ഥകൾ കണക്കാക്കേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശം നൽകിയിരിക്കുന്നത് നിലവിലെ റൂളുകളിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. ആയതിനാൽ ഇതിൽ അഡീഷനൽ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവും കോടതിയുടെ തീരുമാനവും കാക്കണം.

ഗിരിജ കുമാരി എഴുതിയതിനു മറുപടിയായാണ് പ്രത്യേകിച്ച് ആരുടേയും അനുവാദം വാങ്ങേണ്ടതില്ലെന്നും മരങ്ങൾ മുറിക്കുന്നത് തടസപ്പെടുത്തുന്നത് ഗുരുതര കൃത്യവിലോപമായി കണ്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റവന്യൂ മന്ത്രി ഫയലിൽ എഴുതിയത്. പിന്നാലേ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇതേ വാചകങ്ങൾ ഉദ്ധരിച്ച് ഇറക്കിയ ഉത്തരവാണ് വ്യാപകമായ മരം മുറിക്ക് ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP