Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢ ഗംഭീരമായി

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢ ഗംഭീരമായി

സലിം ആയിഷ

 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് വെതർസ്ഫീൽഡിൽ നടന്നു. കോവിഡ് ലോക്കഡൗണിന് ശേഷം ന്യൂ ഇംഗ്ലണ്ട് മേഖലയിൽ നടന്ന ആദ്യ കൂടിക്കാഴ്ച വളരെ ശ്രദ്ധേയമായി. ഭാവി പ്രവർത്തന പരിപാടികൾ യോഗം ചർച്ച ചെയ്തു. സംഘടനാ വിപുലീകരണവും, അതിനായുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു..കൂടുതൽ ജന സമ്പർക്ക പരിപാടികളും, ഫോമയുടെ മേഖല പരിപാടികളും ഊർജ്ജിതമായി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു,

യോഗത്തിൽ ഫോമാ പ്രസിഡന്റ്, അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, , വൈസ് പ്രസിഡന്റ് പ്രദീപ് നായർ, മുൻ ജനറൽ സെക്രട്ടറി ജിബി തോമസ്, ആർ.വി.പി. സുജനൻ പുത്തൻപുരയിൽ, ദേശീയ സമിതി അംഗങ്ങളായ, അനു സ്‌കറിയ, ജോർജ്ജ് ഗീവർഗ്ഗീസ്, ഗിരീഷ് പോറ്റി, ഫോമാ പി.ആർ.ഓ. സലിം അയിഷ , ക്രിഡൻഷിയൽ കമ്മിറ്റി ചെയർ ചെറിയാൻ കോശി, കേരള അസ്സോസിയഷൻ ഓഫ് ന്യൂജേഴ്‌സിയുടെ മുൻ പ്രസിഡണ്ട് ജെയിംസ് ജോർജ്ജ്, ഹെല്പിങ് ഹാൻഡ് മെട്രോ റീജിയൻ ചെയർ ഡോ: ജേക്കബ് തോമസ്, ഫോമാ മുൻ ജോയിന്റ് ട്രഷറർ ജോഫ്രിൻ ജോസ്, മുൻ ദേശീയ സമിതി അംഗം, സുരേഷ് നായർ, എന്നിവരും, ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട് പ്രതിനിധി സുരേഷ് ജയപ്രസാദ്, , ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ട് പ്രതിനിധിയും, വാണിജ്യ സമിതി അംഗവുമായ ടിജോ ജോഷി ,യുവജന വിഭാഗം ദേശീയ സമിതി ജോയിന്റ് ട്രഷറർ കെവിൻ പൊട്ടക്കൽ, ഹെൽപ്പിങ് ഹാന്റ് മേഖലാ പ്രതിനിധി ഉണ്ണി തോയക്കാട്ട് വനിതാ ഫോറം മേഖല ചെയർപേഴ്‌സൺ അനിതാ നായർ, ഫോമാ ഇമ്മിഗ്രന്റ് സെൽ മെമ്പർ മഞ്ജു സുരേഷ്, മേഖല വനിതാ വിഭാഗം കമ്മറ്റി സെക്രട്ടറി സബിത സന്ദീപ്, ഷൈനി പുരുഷോത്തമൻ , മമത ശ്രീജയൻ , തങ്കച്ചൻ എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP