Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃത സർവ്വകലാശാലയിൽ എം.ടെക്., എം.എസ്.സി., ബി.എസ്.സി. കോഴ്സുകൾ; അവസാന തീയതി ജൂലൈ-31

സ്വന്തം ലേഖകൻ

മൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളിൽ എം.ടെക്., എം.എസ്.സി., ബി.എസ്.സി. കോഴ്സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന എം.എസ്.സി. - എം.എസ്., എം. ടെക്.- എം.എസ്. ഡ്യൂവൽ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

നാനോബയോടെക്നോളജി, നാനോസയൻസ് ആൻഡ് ടെക്നോളജി, മൊളിക്യൂലാർ മെഡിസിൻ എന്നീ പ്രോഗ്രാമുകളിൽ എം.ടെക് കോഴ്സും,നാനോബയോടെക്നോളജി, നാനോസയൻസ് ആൻഡ് ടെക്നോളജി, മൊളിക്യൂലാർ മെഡിസിൻ എന്നീ പ്രോഗ്രാമുകളിൽ എം.എസ്.സി. കോഴ്സുകളുമാണുള്ളത്. മോളിക്കുലാർ മെഡിസിനിലാണ് ബി.എസ്.സി. കോഴ്സുള്ളത്.
അമൃത - അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന ഡ്യുവൽ ഡിഗ്രി എം.എസ്.സി.-എം.എസ്, എം.ടെക് -എം.എസ് പ്രോഗ്രാമുകളായ എം.എസ്.സി. (നാനോബയോടെക്നോളജി) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം.എസ്.സി. (മോളിക്കുലാർ മെഡിസിൻ) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം.ടെക്. (നാനോബയോടെക്നോളജി) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം.ടെക്. (മോളിക്കുലാർ മെഡിസിൻ) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) കോഴ്സുകളിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കോഴ്സിന്റെ ഭാഗമായി കുറഞ്ഞ ഫീസിൽ ഒരു വർഷം വരെ അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിൽ പഠിക്കുവാൻ അവസരമുണ്ട്. ഡ്യൂവൽ ഡിഗ്രി കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അമൃത സർവ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നൽകുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.
എം.ടെക്, എം.എസ്.സി. കോഴ്സുകൾക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ സയൻസ്, മെഡിക്കൽ വിഷയങ്ങളിൽ നേടിയ ബിരുദമാണ് യോഗ്യത.
ബി.എസ്.സി. കോഴ്സിന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ നേടിയ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.
എൻട്രൻസ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/admissions/nano.
ഇ മെയിൽ: [email protected]. ഫോൺ: 0484 2858750, 08129382242

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP