Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്‌യു സമരത്തിൽ സംഘർഷം; ലാത്തിച്ചാർജിൽ വിദ്യാർത്ഥിക്ക് തലയ്ക്ക് പരിക്ക്

കെഎസ്‌യു സമരത്തിൽ സംഘർഷം; ലാത്തിച്ചാർജിൽ വിദ്യാർത്ഥിക്ക് തലയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ

കൊല്ലം: കെഎസ്‌യുവിന്റെ പരീക്ഷാ ബഹിഷ്‌കരണ സമരത്തിനിടെ പൊലീസുമായി ഏറ്റുമുട്ടൽ. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ പൊലീസ് ലാത്തിവീശി.

ലാത്തിചാർജിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി പേരാണ് സമരത്തിൽ പങ്കെടുത്തത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ എൻജിനിയറിങ് പരീക്ഷ മാറ്റണമെന്നാണ് കെഎസ് യു പറയുന്നത്. ഇപ്പോൾ പരീക്ഷ നടത്തുന്നത്് കുട്ടികൾക്ക് കോവിഡ് പകരാൻ ഇടയാക്കും. അതുകൊണ്ട് പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും കെഎസ്‌യു പറയുന്നു

സംസ്ഥാനത്തെ എല്ലാ എൻജിനീയറിങ് കോളജുകളിലും കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP