Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുവളപ്പിൽ നിർത്തിയിട്ട ഓട്ടോ ടാ്ക്സി കത്തിനശിച്ച നിലയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ : തളിപ്പറമ്പിൽ വീട്ടുവളപ്പിൽ നിർത്തിയിട്ട ഓട്ടോ ടാക്സി കത്തിച്ച നിലയിൽ കണ്ടെത്തി. കൂവേരി എളമ്പേരപാറ കിൻഫ്ര പാർക്കിന് സമീപം താമസിക്കുന്ന കുന്നുംപുറത്ത് ഹൗസിൽ വിജേഷിന്റെ ഓട്ടോയാണ് അഗ്നിക്കിരയാക്കിയത്.വ്യാഴാഴ്‌ച്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

പൂവം ടൗണിൽ ഓട്ടോ ടാക്സി ഓടിക്കുന്ന വിജേഷിന്റെ കെ.എൽ 59 ആർ. 8156 നമ്പർ ഓട്ടോ ടാക്സിയാണ് അഗ്നിക്കിരയാക്കിയത്. വിജേഷിന്റെ വീടിന് സമീപം ബന്ധുവിന്റെ പറമ്പിലാണ് പതിവുപോലെ ബുധനാഴ്‌ച്ച വൈകുന്നേരം ആറോടെ സർവീസ് കഴിഞ്ഞ് വാഹനം നിർത്തിയിട്ടതായിരുന്നു. പുലർച്ചെ തീ കത്തുന്നത് കണ്ട് ഉടൻ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മൂന്നുവർഷം മുമ്പ് വാങ്ങിയ ഓട്ടോയാണ് അഗ്നിക്കിരയാക്കിയത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസും പുലർച്ചെ സംഭവ സ്ഥലത്തെത്തിയിരുന്നു. ഓട്ടോകത്തിയത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. വിജേഷിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP