Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ രൂപത വികാരി ജനറാൾ മോൺ ദേവസ്യ ഈരത്തറ അന്തരിച്ചു; മരിച്ചത് വരാപ്പുഴ അതിരൂപതയിലെ പിഴല സ്വദേശി

കണ്ണൂർ രൂപത വികാരി ജനറാൾ മോൺ ദേവസ്യ ഈരത്തറ അന്തരിച്ചു; മരിച്ചത് വരാപ്പുഴ അതിരൂപതയിലെ പിഴല സ്വദേശി

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ദേവസ്യ ഈരത്തറ (84) അന്തരിച്ചു. കോവിഡ് ബാധിതനായി കണ്ണൂർ ജിം കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച്ച രാവിലെ പത്തു മണിയോടെയായിരുന്നു അന്ത്യം.

വരാപ്പുഴ അതിരൂപതയിലെ പിഴല എന്ന സ്ഥലത്താണ് മോൺ. ദേവസ്യ ഈരത്തറയുടെ ജനന സ്ഥലം. കോഴിക്കോട് രൂപതയ്ക്കുവേണ്ടി വൈദികനായ മോൺ. ദേവസ്യ ഈരത്തറ 1999 മുതൽ കണ്ണൂർ രൂപത സ്ഥാപിതമായപ്പോൾ വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

തയ്യിൽ സെന്റ് ആന്റണീസ് ചർച്ച്, ബർണശേരി കത്തീഡ്രൽ ചർച്ച്, ചാല അമലോത്ഭവ ദേവാലയം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP