Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനെ വെട്ടുമെന്ന് ഉറപ്പായി; ഡിസിസിയിൽ ഇ മുഹമ്മദ് കുഞ്ഞിക്ക് താത്ക്കാലിക ചുമതല; അനിൽകുമാറിനെ ഡിസിസി പ്രസിഡന്റാക്കാനുള്ള നീക്കം സജീവം; എ ഗ്രൂപ്പ് പ്രതിഷേധത്തിൽ

മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനെ വെട്ടുമെന്ന് ഉറപ്പായി; ഡിസിസിയിൽ ഇ മുഹമ്മദ് കുഞ്ഞിക്ക് താത്ക്കാലിക ചുമതല; അനിൽകുമാറിനെ ഡിസിസി പ്രസിഡന്റാക്കാനുള്ള നീക്കം സജീവം; എ ഗ്രൂപ്പ് പ്രതിഷേധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; മലപ്പുറം ജില്ലയിലെ മുതിർന്ന നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ ഇ മുഹമ്മദ് കുഞ്ഞിക്ക് ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അറിയിച്ചു.

മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ അകാല നിര്യാണത്തെ തുടർന്ന് ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വമില്ലാതെ വന്ന സാഹചര്യത്തിലാണ് നിയമനം. തെരഞ്ഞെടുപ്പ് കാലത്ത് ഡിസിസിയുടെ ചുമതല ആര്യാടൻ ഷൗക്കത്തിനായിരുന്നു.

ഡിസിസി പ്രസിഡന്റാക്കാമെന്ന ഒത്തു തീർപ്പിലാണ് അന്ന് നിലമ്പൂരിൽ വിവി പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഷൗക്കത്ത് സഹകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് റിസൾട്ട് വരും മുമ്പേ തന്നെ പ്രകാശ് വീണ്ടും അധ്യക്ഷനായി. പ്രകാശ് മരിച്ചതോടെ ഡിസിസി അധ്യക്ഷ സ്ഥാനം എപി അനിൽകുമാറും നോട്ടമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുഹമ്മദ് കുഞ്ഞിക്ക് താൽകാലിക ചുമതല നൽകുന്നത്.

എഐസിസി ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലിന്റെ വിശ്വസ്തനാണ് അനിൽകുമാർ. അതുകൊണ്ടു തന്നെ മലപ്പുറം അധ്യക്ഷനായി അനിൽകുമാർ എത്താനുള്ള സാധ്യതയും ഏറെയാണ്. എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് മലപ്പുറത്തെ അധ്യക്ഷ സ്ഥാനം. അതു കൊണ്ട് തന്നെ ആര്യാടൻ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് വേണ്ടിയാണ് എ ഗ്രൂപ്പ് രംഗത്തുള്ളത്.

എന്നാൽ ഗ്രൂപ്പ് വീതം വയ്‌പ്പില്ലെന്ന പേരിൽ അനിൽകുമാറിനെ ഡിസിസി അധ്യക്ഷനാക്കാനാണ് ശ്രമം. ഇതിനോട് രമേശ് ചെന്നിത്തലയ്ക്കും താൽപ്പര്യമില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP