Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒളിമ്പിക് വില്ലേജിൽ കൂടുതൽ പേരിലേക്ക് കോവിഡ്; ഇതുവരെ പോസിറ്റീവായത് 86 പേർക്ക്; കോവിഡ് പോസിറ്റീവായ താരങ്ങളിൽ പലർക്കും മത്സരം നഷ്ടമാകും; രോഗ വ്യാപന സാധ്യത തള്ളാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ഒളിമ്പിക് വില്ലേജിൽ കൂടുതൽ പേരിലേക്ക് കോവിഡ്; ഇതുവരെ പോസിറ്റീവായത് 86 പേർക്ക്; കോവിഡ് പോസിറ്റീവായ താരങ്ങളിൽ പലർക്കും മത്സരം നഷ്ടമാകും; രോഗ വ്യാപന സാധ്യത തള്ളാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: ഇതുവരെ ലോകം കണ്ട ഒളിമ്പിക്‌സുകളിൽ ഏറ്റവും നിറം മങ്ങിയ ഒളിമ്പിക്‌സാകുമോ ഇത്തവണത്തേത്? കോവിഡ് മഹാമാരി കാലത്ത് കാണികളെ ഒഴിവാക്കി ടോക്യോയിൽ സംഘടിപ്പിക്കുന്ന കായിക മാമാങ്കത്തിൽ കടുത്ത ആശങ്ക നിറയുന്നുണ്ട്. ഒളിമ്പിക്‌സ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഒളിമ്പിക് വില്ലേജിൽ കോവിഡ് രോഗബാധ വർധിക്കുന്നു. രണ്ടു താരങ്ങൾക്ക് കൂടി രോഗം ബാധിച്ചതായി സംഘാടകർ അറിയിച്ചു. ഇതോടെ ഗെയിംസ് വില്ലേജിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 86 ആയി. അമേരിക്കൻ പുരുഷ ബീച്ച് വോളിബോൾ താരം ടെയ്ലർ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പർ സ്‌കീറ്റ് ഷൂട്ടർ ആംബർ ഹിൽസ് എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒളിമ്പിക്സ് ഇരുവർക്കും നഷ്ടമാകും. കഴിഞ്ഞ ദിവസം 11 പുതിയ കേസുകൾ ഉണ്ടായെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഡച്ച്് സ്‌കേറ്റ്ബോർഡർ കാൻഡി ജേക്കബിനും കോവിഡ് കാരണം ഒളിമ്പിക്സ് നഷ്ടമാകും. ചെക്ക് റിപ്പബ്ലിക്ക് ടേബിൾ ടെന്നീസ് താരം പാവെൽ സിരുസെച്ചാണ് പുതുതായി രോഗബാധിതനായ മറ്റൊരു താരം. നേരത്തെ ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിബോൾ താരം ഓൺഡ്രെ പെരുസിച്ചിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ചെക്ക് റിപ്പബ്ലിക് ബീച്ച് വോളിബോൾ ടീം പരിശീലകൻ സിമൺ നീറിഷിനും രോഗദം സ്ഥിരീകരിച്ചിരുന്നു. ചെക്ക് പുരുഷ ബീച്ച് വോളിബോൾ ടീമംഗം ഓൺഡ്രേ പെറൂസിച്ച് കോവിഡ് ബാധിതനായതിനു പിന്നാലെയാണിത്. കോവിഡ് സ്ഥിരീകരിക്കുന്ന താരങ്ങളിൽ മിക്കവർക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് പ്രത്യോകത. കോവിഡ് കേസുകൾ ഓരോദിവസവും വർധിക്കുന്നതോടെ ടോക്കിയോ ഒളിംപിക്‌സ് സംഘാടക സമിതി പ്രതിരോധത്തിലാണ്. ടോക്യോയിൽ രോഗവ്യാപന സാധ്യത തള്ളാൻ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്.

ടൊയോട്ട ഉൾപ്പെടെയുള്ള സ്‌പോൺസർമാരുടെ പിന്മാറ്റവും സംഘാടക സമിതിയെ പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നു. എന്നാൽ, വെള്ളിയാഴ്ച ആരംഭിക്കേണ്ട ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നതോ റദ്ദാക്കുന്നതോ ഇതുവരെ ആലോചിച്ചിട്ടു പോലുമില്ലെന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്കിന്റെ പ്രതികരണം. ജപ്പാനിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാണ് മുൻപ് ഒളിംപിക്‌സ് സംഘടിപ്പിക്കാൻ തീരുമാനമെടുത്തതെന്നും ആ സാഹചര്യത്തിൽ മാറ്റമുണ്ടായാൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ടിവരുമെന്നുമാണ് സംഘാടക സമിതിയുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP