Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരാതിക്കാരി എൻസിപി നേതാവിന്റെ മകളും ആരോപണവിധേയൻ എൻസിപിയുടെ മറ്റൊരു പ്രവർത്തകനും; ഇവർ തമ്മിലുള്ള തർക്കം നേതാവു കൂടിയായ മന്ത്രി അന്വേഷിച്ചു; ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി; ഇതാണോ സ്ത്രീപക്ഷം എന്ന് വിഡിഎസ്; നിയമസഭയിൽ ഇറങ്ങിപ്പോക്ക്

പരാതിക്കാരി എൻസിപി നേതാവിന്റെ മകളും ആരോപണവിധേയൻ എൻസിപിയുടെ മറ്റൊരു പ്രവർത്തകനും; ഇവർ തമ്മിലുള്ള തർക്കം നേതാവു കൂടിയായ മന്ത്രി അന്വേഷിച്ചു; ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി; ഇതാണോ സ്ത്രീപക്ഷം എന്ന് വിഡിഎസ്; നിയമസഭയിൽ ഇറങ്ങിപ്പോക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതീക്ഷിച്ചതു തന്നെ നിയമസഭയിൽ സംഭവിച്ചു. എഴുതി തയ്യാറാക്കിയ പ്രസംഗം പതിവ് പോലെ മുഖ്യമന്ത്രി പിണറായി വിജയൻ വായിച്ചു. മന്ത്രി എകെ ശശീന്ദ്രന് ക്രീൻ ചിറ്റ്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തി. ഇതാണോ സ്ത്രി പക്ഷം, ഇങ്ങനെയാണോ സ്ത്രീപക്ഷം, ഇതാണോ സർക്കാരിന്റെ സ്ത്രീ പക്ഷ ക്യാമ്പയിൻ... ശശീന്ദ്രനെ ന്യായികരിച്ച മുഖ്യമന്ത്രിയെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടു. പിന്നീട് ഇറങ്ങി പോക്കും.

കുണ്ടറയിലെ സ്ത്രീ പീഡനം ഒത്തുതീർക്കാൻ ഇടപെട്ട മന്ത്രി ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിൽ ശശീന്ദ്രനെ പൂർണ്ണമായും ന്യായികരിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. പിസി വിഷ്ണുനാഥാണ് ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഇത് സ്പീക്കർ നിഷേധിക്കുകയും ചെയ്തു.

മന്ത്രി എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷം തീരുമാനം. പീഡനപ്പരാതി 'നല്ല നിലയിൽ' ഒതുക്കിത്തീർക്കാൻ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത് ഈ സാഹചര്യത്തിലാണ്.. സ്ത്രീപീഡനം ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് സഭയിൽ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ഇതിനിടെ, സഭയ്ക്ക് പുറത്ത് യുവമോർച്ചാ പ്രവർത്തകർ എ കെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ കോംപ്ലക്‌സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജനസംഘടനകളും ഇവിടേക്ക് പ്രതിഷേധവുമായി എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പി.സി.വിഷ്ണുനാഥിന്റെ അടിയന്തിര പ്രമേയ അവതരാണാനുമതിക്ക് മുഖ്യമന്ത്രിയുടെ മറുപടി

അടിയന്തരപ്രമേയത്തിൽ സൂചിപ്പിക്കുന്ന പരാതിക്കാരി 28.06.2021ൽ കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരൻ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണിൽ നിന്നും NCP കൊല്ലം എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുൻപ് ഫേസ്‌ബുക്കിൽ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീർത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. അതോടൊപ്പം മുൻപൊരിക്കൽ റോഡിലൂടെ പോകുമ്പോൾ പത്മാകരൻ മുക്കട ജംഗ്ഷനിലുള്ള തന്റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാർത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാൻ നിന്നത് എന്നുപറഞ്ഞതിനെ തുടർന്നുണ്ടായ സാഹചര്യത്തൽ കയ്യിൽ കയറി പിടിച്ചുവെന്ന് പരാതിയിൽ പറയുന്നതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

No.1153/DPTN/2021 പ്രകാരം പരാതി രജിസ്റ്ററിൽ പതിച്ച് IAPS No.77342/2021 ആയി രസീത് ഈ പരാതിക്ക് പൊലീസ് നൽകിയിരുന്നു. തുടർന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ പത്മാകരൻ 30.06.2021 ൽ സ്റ്റേഷനിലെത്തി. പൊലീസ് റിപ്പോർട്ട് പ്രകാരം പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനിൽ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്. 1.07.2021 ൽ സ്റ്റേഷനിൽ ഹാജരായ പരാതിക്കാരിയോട് പരാതിയിൽ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞെങ്കിലും വാട്‌സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. പരാതിയിേ?ൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മേൽപ്പറഞ്ഞ പരാതിയിൽ 20.07.2021 ൽ IPC 354, 509, 34 എന്നീ വകുപ്പുകൾ പ്രകാരം കുണ്ടറ പൊലീസ് സ്റ്റേഷനിൽ ക്രൈം.1176/21 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പൊലീസ് മേധാവി അന്വേഷിക്കുന്നതാണ്. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ടെന്ന് സർക്കാര ഉറപ്പുവരുത്തുന്നതുമാണ്.

ഇതിലെ പരാതിക്കാരി എൻ.സി.പി. നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാൾ എൻ.സി.പി.യുടെ മറ്റൊരു പ്രവർത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവർ തമ്മിലുള്ള തർക്കം എന്ന നിലയിൽ എൻ.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP