Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യോമയുദ്ധത്തിൽ അമേരിക്കയോട് ഇഞ്ചോടിഞ്ച് മുട്ടാൻ റഷ്യയുടെ അപ്‌ഡേഷൻ; എഫ്- 35 ഫൈറ്റർ ജെറ്റിനോട് കിടപിടിക്കുന്ന യുദ്ധവിമാനം വരുന്നു; സുഖോയ് ഗണത്തിൽ പെട്ട വിമാനം ആയുധ വിപണിയിലെ മത്സരം കടുപ്പിക്കും; ആറ് ലക്ഷ്യങ്ങൾ ഉന്നം തെറ്റാതെ തകർക്കാൻ കഴിവുള്ള വില്ലാളിയെ കണ്ട് സന്തോഷത്തോടെ പ്രസിഡന്റ് പുടിൻ

വ്യോമയുദ്ധത്തിൽ അമേരിക്കയോട് ഇഞ്ചോടിഞ്ച് മുട്ടാൻ റഷ്യയുടെ അപ്‌ഡേഷൻ; എഫ്- 35 ഫൈറ്റർ ജെറ്റിനോട് കിടപിടിക്കുന്ന യുദ്ധവിമാനം വരുന്നു; സുഖോയ് ഗണത്തിൽ പെട്ട വിമാനം ആയുധ വിപണിയിലെ മത്സരം കടുപ്പിക്കും; ആറ് ലക്ഷ്യങ്ങൾ ഉന്നം തെറ്റാതെ തകർക്കാൻ കഴിവുള്ള വില്ലാളിയെ കണ്ട് സന്തോഷത്തോടെ പ്രസിഡന്റ് പുടിൻ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകത്ത് യുദ്ധ വിമാനങ്ങളുടെ കാര്യത്തിൽ ഏറ്റവും മികച്ചു നിൽക്കുന്നത് റഷ്യയും അമേരിക്കയുമാണ്. അതുകഴിഞ്ഞേ മറ്റേതു രാജ്യവും വരുകയുള്ളൂ. ഇതിൽ തന്നെ ലോകത്തെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റ് എന്ന് അറിയപ്പെടുന്നത് അമേരിക്കയുടെ എഫ് 35 വിമാനങ്ങളാണ്. എതിരാളിയുടെ പുലിമടയിൽ കയറി ബോംബിടാൻ ശേഷിയുള്ള വിമാനം. എന്നാൽ, ഈ വിമാനങ്ങളോട് കിടപിടിക്കാൻ ശേഷിയുള്ള റഷ്യൻ വിമാനവും തയ്യാറായി കഴിഞ്ഞു. സുഖോയ് വിഭാഗത്തിൽ പെട്ട വിമാനം ചെക്ക്‌മേറ്റ് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. അന്തിമ നാമകരണം കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര എയർഷോയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ എത്തിയപ്പോൾ യുദ്ധശ്രേണിയിലെ ഈ വമ്പനെ നേരിട്ടുകാണുകയും ചെയത്ു. സുഖായ് 35 വിമാനങ്ങളേക്കാൾ വിപുലമായ ടെക്‌നോളജിയുള്ള വിമാനങ്ങളാണ് ചെക്ക്‌മേറ്റ് വിഭാഗത്തിലുള്ളത്. എഫ് 35ന് ബദലായി എന്നു വ്യക്തമാക്കി തന്നെയാണ് ഈ വിമാനം റഷ്യ പുറത്തിറക്കിയിരിക്കുന്നത്. ആറ് ലക്ഷ്യസ്ഥാനങ്ങളിൽ ഒരുപോലെ ബോംബിടാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇവ.

യുദ്ധഭൂമിയിലെ പുതിയ വില്ലാളിവീരനെ കണ്ട് പുടിനും സന്തോഷവാനാണ് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. 2026 ഓടെ മറ്റു രാജ്യങ്ങൾക്ക് കൂടി ലഭ്യമാകും വിധത്തിൽ വിമാനങ്ങൾ പുറത്തിറക്കാനാണ് സുഖോയ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം അടക്കം ഉപയോഗപ്പെടുത്തിയാണ് പുതിയ യുദ്ധവീരന്റെ നിർമ്മാണം. കടലിലോ കരയിലോ ആകാശത്തോ ആയാലും ആറാ ലക്ഷ്യങ്ങൾ ഒരേ സമയം ബേധിക്കാൻ ഈ വിമാനത്തിന് സാധിക്കും. 25-30 മില്യൺ ഡോളർ വില വരുന്ന യുദ്ധ വിമാനം ഡോൺ വഹിക്കാൻ ശേഷിയുമുള്ളവയാണ്.

ആയുധവിപണിയിൽ അമേരിക്കൻ വിമാനമായ എഫ് 35 വിമാനത്തിന് വൻ വെല്ലുവിളി ഉയർത്തുന്നതാണ് സുഖോയ് ചെക്ക്‌മേറ്റ്. ഏഷ്യയിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും 300 ഓളം ഓർഡറുകൾ 15 വർഷത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോ പൈലറ്റ് വേർഷൻ അടക്കമുള്ള സംവിധാനങ്ങളാണ് പുതിയ യുദ്ധ വിമാനത്തിൽ ഒരുക്കിയിട്ടുള്ളത്. പുതിയ വിമാനത്തിന്റെ വരവോടെ റഷ്യൻ യുദ്ധവിമാന വ്യവസായ രംഗത്ത് വൻകിതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നാണ് റഷ്യൻ പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയത്.

റഷ്യൻ നിർമ്മിത പോർവിമാനങ്ങളിൽ ഒന്നാമനാണ് എസ്യു 57 സുഖോയ് വിമാനങ്ങൾ. 2018 ലാണ് ഇവ റഷ്യൻ വ്യോമസേനയുടെ ഭാഗമായത്. 2018 ൽ തന്നെ ഇവ സിറിയൻ യുദ്ധത്തിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ പരീക്ഷണം വിജയമായതോടെ ഇപ്പോൾ നിർമ്മിച്ച 12 സുഖോയ് 57 കൾക്ക് പുറമേ കൂടുതൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് റഷ്യ. ഇതിന് പുറമേയാണ് ഇപ്പോൾ പുതിയ ശ്രേണിയിലെ വിമാനങ്ങൾ പുറത്തിറക്കുന്നത്.

സുഖോയ് 35 സജീവമായി രംഗത്തുണ്ടെങ്കിലും സുഖോയ് 27, മിഗ് 29 തുടങ്ങിയ വിമാനങ്ങൾ കാലഹരണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യകളും ആയുധവാഹക ശേഷിയും കൂടുതൽ വേഗതയുള്ള ഒരു വിമാനത്തിന്റെ നിർമ്മാണത്തിലേക്ക് റഷ്യ കടന്നത്. 200 സുഖോയ് 57 വിമാനങ്ങൾ കൂടി നിർമ്മിക്കാനാണ് റഷ്യ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽപെട്ടതാണ് എസ് യു 57.ആന്റി റേഡിയേഷൻ മിസൈലും, ഗൈഡഡ് ബോംബുകളും ഉൾപ്പടെയുള്ള ആയുധങ്ങൾ ഈ വിമാനങ്ങൾക്ക് വഹിക്കാനാകും. മറ്റ് വിമാനങ്ങളിലുള്ള എയർ ടു എയർ, എയർ ടു സർഫേസ് മിസൈലുൾക്ക് പുറമെയാണിത്. 7500 കിലോ വരെ ഭാരം ചുമക്കാൻ കഴിയുന്ന ഈ വിമാനങ്ങൾക്ക് അതുകൊണ്ട് തന്നെ വലിയ തോതിലുള്ള ആയുധശേഖരം വഹിക്കാനാകും

35 ശ്രേണിയിൽ പെട്ട സുഖോയ് വിമാനങ്ങൾ റഷ്യ നിർമ്മാണം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമാക്കുന്നത് 2012 ലാണ്. യുദ്ധവിമാനങ്ങളിലെ തന്നെ ഏറ്റവും ആധുനികമായ നാലാം തലമുറയിൽ പെട്ടവയാണ് സുഖോയ് 35. അതേസമയം നാലാം തലമുറയിൽ പെട്ട ഭൂരിഭാഗം വിമാനങ്ങൾക്കും വലിയ വെല്ലുവിളി ഉയർത്തുന്ന വിമാനം കൂടിയാണ് സുഖോയ് 35. 8000 കിലോ വരെ ഭാരം ചുമക്കാൻ കഴിയുന്ന ഈ വിമാനങ്ങൾ എയർ ടു എയർ യുദ്ധത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP