Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗുരുവായൂർ ദേവസ്വത്തിന്റെ 27.50 ലക്ഷം രൂപ കാണാതായ സംഭവം; പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുരുവായൂർ ദേവസ്വത്തിന്റെ 27.50 ലക്ഷം രൂപ കാണാതായ സംഭവം; പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഗുരുവായൂർ: ദേവസ്വം പഞ്ചാബ് നാഷനൽ ബാങ്കിൽ നിക്ഷേപിച്ച തുകയിൽ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ബാങ്ക് ക്ലാർക്ക് ഗുരുവായൂർ പൂക്കോട് ആൽക്കൽ ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയിൽ പി.ഐ. നന്ദകുമാർ (56) ആണ് അറസ്റ്റിലായത്. പ്രതിയെ ചാവക്കാട് കോടതി റിമാൻഡ് ചെയ്തു.

ഇയാളുടെ വീട്ടിൽനിന്നും 46,040 രൂപ കണ്ടെത്തി. പണം എടുത്തതു താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ഇയാളെ സസ്‌പെൻഡ് ചെയ്തു. ക്ഷേത്രത്തിൽ സ്വർണം, വെള്ളി ലോക്കറ്റുകളുടെ വിൽപനയിൽ ലഭിക്കുന്ന തുക ദിവസവും ഉച്ചയ്ക്ക് നന്ദകുമാർ ക്ഷേത്രത്തിലെത്തി ശേഖരിക്കും. ബാങ്കിൽ നിന്ന് സീൽ വച്ചുകൊണ്ടുവരുന്ന രസീതിൽ ദേവസ്വം ഏൽപിക്കുന്ന തുകയെഴുതി ദേവസ്വത്തിനു നൽകും. എന്നാൽ ഈ പണം മുഴുവൻ ബാങ്കിൽ നിക്ഷേപിക്കാതെ തിരിമറി നടത്തുകയായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു.

ബാങ്ക് സ്റ്റേറ്റ്‌മെന്റും ദേവസ്വത്തിലെ രസീതും പരിശോധിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം 201920ൽ 16.16 ലക്ഷം രൂപയുടെ കുറവു കണ്ടെത്തി. വിശദ പരിശോധനയിൽ 27.50 ലക്ഷത്തിന്റെ തിരിമറിയാണ് തെളിഞ്ഞത്. ബാങ്കിന്റെ അന്വേഷണത്തിലും നന്ദകുമാർ കുറ്റം സമ്മതിച്ചതായി അറിയുന്നു.കഴിഞ്ഞ ദിവസം 16.16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചു. ബാക്കി ഉടൻ നിക്ഷേപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP