Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം ജില്ലയിലും സിക വൈറസ്; രോഗം ബാധിച്ചത് വൈറസ് പഠനത്തിനായി തിരുവനന്തപുരത്ത് പോയ ആരോഗ്യ പ്രവർത്തകയ്ക്ക്; രോഗി ഐസൊലേഷനിൽ

കോട്ടയം ജില്ലയിലും സിക വൈറസ്; രോഗം ബാധിച്ചത് വൈറസ് പഠനത്തിനായി തിരുവനന്തപുരത്ത് പോയ ആരോഗ്യ പ്രവർത്തകയ്ക്ക്;  രോഗി ഐസൊലേഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജില്ലയിൽ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. സിക വൈറസ് പഠനത്തിനായി തിരുവനന്തപുരത്ത് പോയ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം ബാധിച്ചത്. കോട്ടയത്ത് തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച രോഗ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചതായി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. രോഗിയുടെ താമസസ്ഥലത്തിന്റെ സമീപ മേഖലകളിൽ ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരുന്നു. ഈ മേഖലയിൽ കൊതുകിന്റെ ഉറവിടങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികളും ഊർജ്ജിതമാക്കി.

നേരിയ പനി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. ചിലരിൽ കണ്ണുകളിൽ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ രണ്ടു മുതൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കാം. സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളിൽ സിക്ക വൈറസ് ബാധിച്ചാൽ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമായേക്കും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സികയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിർമ്മാർജ്ജനം അനിവാര്യമാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.

വീടുകളുടെ സൺ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ് ടാങ്കുകൾ, ക്ലോസെറ്റുകൾ തുടങ്ങിവയിലൊന്നും വെള്ളം കൂടുതൽ ദിവസം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP